കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെതിരെ ഒരക്ഷരം ഞാന്‍ പറയില്ല....എനിക്കെതിരെ പറഞ്ഞാലും മിണ്ടില്ലെന്ന് രാഹുല്‍

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമയത്ത് കേരളത്തിലെ നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന ഇടതുപക്ഷത്തിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. തനിക്കെതിരെ അവര്‍ എന്ത് ആക്രമണം നടത്തിയാലും പ്രശ്‌നമില്ല. പ്രചാരണ പരിപാടികളില്‍ അവര്‍ക്കെതിരെ വിമര്‍ശനമോ മറ്റ് എതിര്‍ വാക്കുകളോ ഉണ്ടാവില്ലെന്നും രാഹുല്‍ സൂചിപ്പിച്ചു.

 തിരഞ്ഞെടുപ്പില്‍ ആവേശം വിതറാന്‍ 8 സെലിബ്രിറ്റികള്‍..... കമല്‍ഹാസന്‍ മുതല്‍ ഊര്‍മിള വരെ തിരഞ്ഞെടുപ്പില്‍ ആവേശം വിതറാന്‍ 8 സെലിബ്രിറ്റികള്‍..... കമല്‍ഹാസന്‍ മുതല്‍ ഊര്‍മിള വരെ

കേരളത്തില്‍ ഞാന്‍ മത്സരിക്കാന്‍ വന്നത് ഒരു സന്ദേശം നല്‍കാനാണ്. ഇന്ത്യ ഒന്നാണ് എന്നാണ് നമ്മള്‍ പഠിച്ചത്. ആ ഒരു സന്ദേശമാണ് ഞാന്‍ കേരളത്തിനും നല്‍കുന്നത്. ഇവിടെ തെക്കെ ഇന്ത്യയും വടക്കേ ഇന്ത്യയും പടിഞ്ഞാറെ ഇന്ത്യയും ഒന്നുമില്ല. ഒരൊറ്റ ഇന്ത്യ മാത്രമാണ് ഉള്ളത്. ആ സന്ദേശമാണ് ഞാന്‍ മുന്നോട്ട് വെക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെട്ടു എന്ന വികാരം കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കുണ്ട്.

rahulgandhi

ആര്‍എസ്എസും മോദിയും മുന്നോട്ട് വെക്കുന്നത് വിഭജനരാഷ്ട്രീയമാണ്. സാംസ്‌കാരികമായും ഭാഷാപരമായും ദക്ഷിണേന്ത്യയെ അവഗണിക്കുക എന്നതാണ് സംഘപരിവാറിന്റെ നയം. ഇന്ത്യ സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ്. പലതരം സംസ്‌കാരങ്ങളും ഭാഷകളും ജീവിതരീതികളും ഈ രാജ്യത്തുണ്ട്. അതിനെയെല്ലാം മാനിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞാനീ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അദ്ദേഹത്തെ എല്ലാവരും വിശ്വസിച്ചു. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.

കേരളത്തില്‍ ബിജെപിക്കെതിരായ പോരാട്ടം സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്നുണ്ടെന്ന് എനിക്കരിയാം. കേരളത്തിലെ സഹോദരി സഹോദരന്‍മാരോടും സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും സഹോദരി സഹോദരന്‍മാരോട് എനിക്ക് ഒരു കാര്യം വ്യക്തമായി പറയാന്‍ സാധിക്കും. സിപിഎമ്മിന് എന്നെ എതിര്‍ക്കേണ്ടി വരും. അവര്‍ക്കെന്നെ ആക്രമിക്കേണ്ടി വരും. സന്തോഷത്തോടെ ആ ആക്രമണമെല്ലാം ഞാന്‍ എറ്റുവാങ്ങും. എന്നാല്‍ എന്റെ പ്രചാരണത്തില്‍ എവിടെയും സിപിഎമ്മിനെതിരെ ഒരുവാക്ക് പോലും പറയില്ലെന്നും രാഹുല്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
i dont talk against cpm says rahul gandhi clears congress campaign style
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X