കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സീറ്റ് പീതാംബരക്കുറുപ്പും പ്രതീക്ഷിച്ചിരുന്നു

  • By Aswathi
Google Oneindia Malayalam News

കൊല്ലം: നടി ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് അടുത്ത കാലത്ത് എന്‍ പീതാംബര കുറുപ്പ് എം പി വാര്‍ത്തകളില്‍ ഇടം നേടിയത്. കൊല്ലത്ത് വള്ളം കളികാണാനെത്തിയ നടിയെ പീതാബംരകുറിപ്പ് തട്ടിയെന്നും മുട്ടിയെന്നുമുള്ള വാര്‍ത്തകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇതൊന്നുമല്ല വിഷയം, കൊല്ലത്ത് ഒരു സീറ്റ് പീതാംബരകുറുപ്പും പ്രതീക്ഷിച്ചിരുന്നത്രെ.

കൊല്ലത്ത് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നതായി പീതാംബര കുറുപ്പുതന്നെയാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. സീറ്റ് പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ, എന്‍ കെ പ്രേമ ചന്ദ്രനെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനൊന്നും പീതാംബര കുറുപ്പില്ല. വേലിയില്‍ കിടക്കുന്ന വിപത്തിനെ തോളിലെടുത്ത് അണിയണോ എന്നാരെങ്കിലും ചോദിച്ചാല്‍ മറുപടിയില്ലെന്നാണ് ഇതിനോട് കുറുപ്പ് പ്രതികരിച്ചത്.

Peethambara Kurup

അതേ സമയം, കൊല്ലം സീറ്റ് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ പി സി സി നേതൃത്വം പീതാംബര കുറുപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. കെ പി സി സി യുടെ തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു മുന്നോടിയായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നാണ് കുറുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ പി രാജേന്ദ്രനെതിരെ 47.3 ശതമാനം വോട്ടിനാണ് പീതാംബര കുറുപ്പ് കൊല്ലം സീറ്റ് നേടിയത്. കന്നിയങ്കത്തില്‍ തന്നെയുള്ള പീതാബംര കുറുപ്പിന്റെ നേട്ടം ശ്രദ്ധേയമായിരുന്നു. നടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുറുപ്പിന് ജനം വോട്ട് നല്‍കില്ലെന്ന തോന്നലാവാം ഒരു പക്ഷെ കോണ്‍ഗ്രസ് അദ്ദേഹത്തെ കൈവിടാന്‍ കാരണം. ഇത്തവണ സി പി എം സ്ഥാനാര്‍ത്ഥിയായി കൊല്ലത്തു ജനവിധി തേടുന്നത് എം എല്‍ എ എം എ ബേബിയാണ്.

English summary
I expected a seat in Kollam, said N Peethambara Kurup MP. But I’ll not oppose the decision of the party to support RSP leader N K Premachandran, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X