കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനാക്കിയത്. 10 അംഗ സമിതില്‍ കേരളത്തിലെ പ്രമുഖരായ നേതാക്കളെല്ലാമുണ്ട്. ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുക്കണം, സജീവമാകണം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കുക കൂടിയായിരുന്നു ഹൈക്കമാന്റ്.

എന്നാല്‍ ഉമ്മന്‍ ചാണ്ടി സജീവമായ ഇടപെടലിന് തുടങ്ങവെയാണ് സോളാറുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍. ഇത് തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് നേട്ടമാകുക എന്നറിയാന്‍ കാത്തിരിക്കണം. അതിനിടെയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ജനകീയ നേതാവ്

ജനകീയ നേതാവ്

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ നിന്ന് വര്‍ഷങ്ങളായി വിജയിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിലെ ജനകീയനായ നേതാവാര് എന്ന ചോദ്യത്തിന് നിലവില്‍ ആദ്യം എണ്ണുക ഉമ്മന്‍ ചാണ്ടിയുടെ പേരായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സജീവമാകണമെന്ന് ആവശ്യമുയര്‍ന്നതും അതുകൊണ്ടുതന്നെയാണ്.

അര്‍ഹിക്കുന്നതിലേറെ കിട്ടി

അര്‍ഹിക്കുന്നതിലേറെ കിട്ടി

താന്‍ മല്‍സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നാണ് ഉമ്മന്‍ ചാണ്ടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന പറഞ്ഞ അദ്ദേഹം തനിക്ക് അര്‍ഹിക്കുന്നതിലേറെ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട് എന്നാണ് തന്റെ അഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു.

രമേശ് ചെന്നിത്തല മല്‍സരിക്കും

രമേശ് ചെന്നിത്തല മല്‍സരിക്കും

രമേശ് ചെന്നിത്തല മല്‍സരിക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതാണ്. മുഖ്യമന്ത്രി ആര് എന്ന് ഹൈക്കമാന്റ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. സര്‍ക്കാരിന്റെ പരാജയമാകും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന വിഷയമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹരിപ്പാട് വന്‍ ഒരുക്കം

ഹരിപ്പാട് വന്‍ ഒരുക്കം

രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം സൂചന നല്‍കുകയും ചെയ്തിരുന്നു. ഹരിപ്പാട് ഉള്‍പ്പെടെ ആലപ്പുഴയിലെ എല്ലാ മണ്ഡലങ്ങളിലും പ്രത്യേക പ്രചാരണ പരിപാടികള്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. ചെന്നിത്തലയുടെ ഒഴിവ് കൂടി പരിഗണിച്ചാണ് ഹരിപ്പാട് പ്രചാരണം നടക്കുക.

കോണ്‍ഗ്രസ് തോല്‍വി എല്ലാം മാറ്റിമറിച്ചു

കോണ്‍ഗ്രസ് തോല്‍വി എല്ലാം മാറ്റിമറിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സജീവമായ ഇടപെടല്‍ നടത്തിയിരുന്നു. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി പിണറായി വിജയന്‍ സര്‍ക്കാരിനെ അദ്ദേഹം പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയാണ് ഉമ്മന്‍ ചാണ്ടിയെ വീണ്ടും മുന്‍നിരയിലെത്തിച്ചത്.

പ്രമുഖര്‍ കളത്തിലുണ്ടാകും

പ്രമുഖര്‍ കളത്തിലുണ്ടാകും

രമേശ് ചെന്നിത്തല മാത്രമല്ല പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം മല്‍സര രംഗത്തുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോടോ വയനാടോ മല്‍സരിക്കുമെന്നാണ് വിവരങ്ങള്‍. മുല്ലപ്പള്ളി മല്‍സരിക്കാന്‍ ഇറങ്ങിയാല്‍ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഫെബ്രുവരി രണ്ടാം വാരത്തോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്

മുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കിമുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കി

English summary
I got more from Congress; Says Ommen Chandy about candidature in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X