പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ ഐ ഗ്രൂപ്പ് തര്‍ക്കം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ തര്‍ക്കം. ഐ ഗ്രൂപ്പിലാണ് തര്‍ക്കം. പാര്‍ലമെന്ററി പാര്‍ട്ടി ചേരുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതില്‍ കെ മുരളീധരന്‍ അതൃപ്തി രേഖപ്പെടുത്തി.
കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തിലാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിനെ ഔപചാരികമായി തീരുമാനിയ്ക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ദിരാഭവനില്‍ ചേരുകയാണ്.

പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിയ്ക്കില്ലെന്ന് പ്രവര്‍ത്തക സമിതിയംഗം അനില്‍ ശാസ്ത്രി കൂടി വ്യക്തമാക്കിയതോടെ നിലവിലെ തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. കെസി ജോസഫാകും നിയമസഭ കക്ഷി ഉപനേതാവ്. അന്തിമ പ്രഖ്യാപനം ഹൈക്കമാന്‍ഡ് ആയിരിയ്ക്കും നടത്തുക. അതേസമയം ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം മുന്നണി നേതൃത്വത്തില്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തിപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications