കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റോസള്‍ഫാന്‍ തളിച്ചതില്‍ മന്ത്രി കെ ബാബുവിനും പങ്കുണ്ടെന്നോ?

Google Oneindia Malayalam News

കാസര്‍ഗോഡിന് ദുരന്തം വരുത്തി വെച്ച എന്റോസള്‍ഫാന്‍ തളിക്കുന്ന ഹെലികോപ്റ്ററില്‍ മന്ത്രി കെ ബാബുവുമുണ്ടായിരുന്നത്രേ. കെ ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ തളിക്കുന്നത് ഇത്രയും വലിയ മാരക വിഷമായിരുന്നെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

1980 കളിലാണ് കാസര്‍ഗോഡിലെ ഗ്രാമങ്ങളില്‍ വന്‍തോതില്‍ എന്റോസള്‍ഫാന്‍ തളിക്കുന്നത്. ആ സമയത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പ്രതിനിധിയായിരുന്നു കെ ബാബു. എന്നാല്‍ ഇത്രയും വലിയ ദുരന്തം വരുത്തി വെയ്ക്കുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മന്ത്രി കെ ബാബു വ്യക്തമാക്കി.

k-babu

എന്റോസള്‍ഫാന്റെ വിഷമഴ പെയ്തിറങ്ങിയ കാസര്‍ഗോഡില്‍ നിരവധി പേരാണ് മരണപ്പെട്ടത്. അതിനപ്പുറം നിരവധി പേര്‍ ഇന്നും കാസര്‍ഗോട്ട് നരകയാതന അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രി കെ ബാബുവിന്റെ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് വഴിതുറക്കാനും സാധ്യതയേറെയാണ്.

സായി പ്രസാദം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. നാടിനെ തന്നെ ഞെട്ടിച്ച എന്റോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഇത്രയും വലിയ ദുരന്തം ഉണ്ടാക്കുമെന്നത് മന്ത്രിയ്ക്ക് അറിയില്ലായിരുന്നുവെന്നത് ചടങ്ങില്‍ പങ്കെടുത്തവരില്‍ സംശയങ്ങള്‍ക്കും ഇടനല്‍കിയിട്ടുണ്ട്.

English summary
i had been in the endosulfan spraying helicopter says k babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X