കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുതേ പറഞ്ഞതല്ല.... വെളളാപ്പള്ളിയ്‌ക്കെതിരെ വിഎസിന്റെ കൈയ്യില്‍ തെളിവുണ്ട്

Google Oneindia Malayalam News

കോതമംഗലം: വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സിനും എതിരെ വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇപ്പോഴും സജീവ ചര്‍ച്ചയാണ്. വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും നല്‍കിയ വിശദീകരണങ്ങളിലൊന്നും വിഎസ് തൃപ്തനല്ല.

വിഎസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനേയും പരിഹസിച്ചുകൊണ്ട് വിഎസ് രംഗത്ത് വന്നിരിയ്ക്കുകയാണ്.

മൈക്രോ ഫിനാന്‍സ് സംബന്ധിച്ച് തന്നെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് താന്‍ അഴിമതി വിശദീകരിച്ചതെന്നും വിഎസ് പറഞ്ഞു

VS

മൈക്രോ ഫിനാന്‍സ് പദ്ധതിയ്ക്ക് വേണ്ടി വായ്പ എടുത്ത പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നും വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് തട്ടിപ്പിനെ കുറിച്ച് സംസാരിച്ചതെന്നും വിഎസ് പറഞ്ഞു. കോതമംഗലത്ത് ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു വിഎസ്.

വെള്ളാപ്പള്ളിയെ കണക്കറ്റ് പരിഹസിയ്ക്കുകയും ചെയ്തു വിഎസ്. അഴിമതിക്കുറ്റത്തിന് തൂക്കുകയറില്ലെന്ന് വെള്ളാപ്പള്ളിയ്ക്ക് അറിയില്ലേ എന്നായിരുന്നു വിഎസിന്റെ പരിഹാസം. ജയിലിലാണ് കിടക്കേണ്ടിവരികയെന്നും വിഎസ് പറഞ്ഞു.

English summary
I Have evidence against Micro Finance fraud: VS Achuthanandan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X