Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയും സരിതയും തമ്മില്‍ ബന്ധം...തെളിവുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സരിതയുമായി ബന്ധമുണ്ടെന്ന് സോളാര്‍ സേിലെ പ്രതിയും സരിതയുടെ കൂട്ടാളിയും ആയിരുന്ന ബിജു രാധാകൃഷ്ണന്‍. ഇതിന്റെ തെളിവുകള്‍ തന്നെ കയ്യില്‍ ഉണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്.

മന്ത്രിമാരടക്കം 12 രാഷ്ട്രീയ നേതാക്കള്‍ക്ക് സരിതയുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍. വെറുതേ പറയുന്നതല്ല ഇതെന്നും എല്ലാത്തിനും തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നും കോടതിയില്‍ ഹാജരാക്കവെ ബിജു രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതെല്ലാമാണ്.

മുഖ്യന്‍-സരിത ബന്ധം

മുഖ്യന്‍-സരിത ബന്ധം

സരിതയെ അറിയില്ലെന്ന് മുഖ്യമന്ത്രി വെറുത് പറയുന്നതാണ്. മുഖ്യമന്ത്രിയ്ക്ക് സരിതയുമായി ബന്ധമുണ്ട്. തെളിവുണ്ട്.

മുഖ്യന്‍ ഇടപെട്ടു

മുഖ്യന്‍ ഇടപെട്ടു

ശ്രീധരന്‍ നായരുമായി ബന്ധപ്പെട്ട് ഇടപാടില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്.

അവിശുദ്ധ ബന്ധം

അവിശുദ്ധ ബന്ധം

സരിതയുമായി സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് അവിശുദ്ധ ബന്ധമുണ്ട്

12 പേര്‍... അതില്‍ മന്ത്രിമാരും

12 പേര്‍... അതില്‍ മന്ത്രിമാരും

മന്ത്രിമാരടക്കം 12 രാഷ്ട്രീയ നേതാക്കള്‍ക്ക് സരിതയുമായി അവിശുദ്ധ ബന്ധമുണ്ട്. ഇതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ സഹകരിച്ചാല്‍ പുറത്ത് വിടാന്‍ തയ്യാറാണ്.

മുഖ്യനെ കണ്ടു

മുഖ്യനെ കണ്ടു

ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്തത് മുക്കാല്‍ മണിക്കൂര്‍ അല്ല. രണ്ടര മണിക്കൂറാണ്.

മുഖ്യനെ പൊളിയ്ക്കും

മുഖ്യനെ പൊളിയ്ക്കും

അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടുവരുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

അമ്മയെ പോലും ഉപദ്രവിയ്ക്കുന്നു

അമ്മയെ പോലും ഉപദ്രവിയ്ക്കുന്നു

തന്നെ മാത്രം കുറ്റക്കാരനാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അമ്മയെ പോലും പോലീസ് ഉപദ്രവിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+