'മുളീധരന് പരവതാനി വിരിച്ചാണ് ബിജെപിയിലേക്ക് വന്നത്';കേരളത്തിൽ താമര വിരിയുമെന്നും പത്മജ
പത്തനംതിട്ട; പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് പത്മജ വേണുഗോപാൽ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരും. ഈ തിരഞ്ഞെടുപ്പോടെ എ ഐ സി സി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരും. സഹോദരൻ കെ മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താൻ ബി ജെ പിയിലേക്ക് എത്തിയതെന്നും പത്മജ പറഞ്ഞു.
കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനിൽ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നു. തനിക്ക് വേണ്ടി പ്രവർത്തിക്കാൻ വന്ന ആളാണ് അനിൽ. അതുകൊണ്ടാണ് താൻ അനിലിന്റെ പ്രചരണത്തിന് വന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരും. കരുണാകരന്‍റെ മകൾ എന്ന നിലയ്ക്ക് തന്നെയാണ് താൻ ഇത് പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുക തന്നെ ചെയ്യും', പത്മജ പറഞ്ഞു.

കെ കരുണാകരന്റെ മകളെ വേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനം. കെ മുരളീധരനും അതൊരിക്കൽ മനസിലാകും. കാര്യങ്ങൾ വൈകി മനസിലാക്കുന്നയാളാണ് മുരളീധരൻ. മുരളീധരന് പരവതാനി വിരിച്ചാണ് താൻ ബി ജെ പിയിലേക്ക് വന്നത്. ബി ജെ പി സ്ത്രീകൾക്ക് അംഗീകാരം നൽകുന്ന പാർട്ടിയാണ്. 50 വയസിൽ താഴെയുള്ള സ്ത്രീകൾ കോൺഗ്രസിൽ കുറവാണ്. സദസ്സില്‍ നിറയെ വനിതകളെ കണ്ടപ്പോള്‍ സന്തോഷം തോന്നി. മോദിയാണ് ബി ജെ പിയിലേക്ക് ചേരാൻ തന്നെ ആകർഷിച്ചത്. കോൺഗ്രസിന് നല്ല നേതൃത്വം ഇല്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എ ഐ സി സി ആസ്ഥാനം പൂട്ടും', പത്മജ പറഞ്ഞു.
എനിക്ക് പിന്നാലെ വരാൻ ഒരുപാടുപേരുണ്ട്. അവരെല്ലാം സമയം നോക്കി നിൽക്കുകയാണ്. പ്രവർത്തകർ എന്റെ പിന്നാലെ പോരുമെന്ന് ഉറപ്പുണ്ട്. പ്രമുഖമായ ഒരു സമുദായത്തിന്റെ വാക്കുകള്‍ കേള്‍ക്കേണ്ട ഗതികേടിലാണ് പാര്‍ട്ടി. പണ്ട് കോണ്‍ഗ്രസില്‍ ആരോഗ്യകരമായ മത്സരമായിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസിൽ ഗ്രൂപ്പും തർക്കവുമാണെന്നും മുരളീധരൻ പറഞ്ഞു. ഇനി മുഖ്യമന്ത്രിമാരുടെ മക്കള്‍ ബി ജെപി യിലേക്ക് വരില്ല. കാരണം ഇനി കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉണ്ടാകില്ലല്ലോയെന്നും പത്മജ പരിഹസിച്ചു.












Click it and Unblock the Notifications