പൊലീസ് പീഡിപ്പിച്ചതിന് തെളിവുകളുമായി നടി ഹിമ ശങ്കര്‍
കൊച്ചി: സാദാചാരം ആരോപിച്ച് അനാവശ്യമായി തടഞ്ഞുവയ്ക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് നടി ഹിമ ശങ്കര്‍.
എട്ട് മണിക്കൂറിലധികം അവര്‍ ഞങ്ങളെ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. ഞങ്ങളോട് കാണിച്ച ക്രൂരതയ്ക്കുള്ള തെളിവുകള്‍ എന്റെ കൈയ്യിലുണ്ട്. നൂറ് ശതമാനം തെളിവുകളുണ്ടായിട്ടും എന്തുകൊണ്ടാണ് എല്ലാവരും ഇങ്ങനെ പ്രതികരിക്കാതിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നാണ് ഹിമ പറയുന്നത്. പൊലീസ് തെറിവിളിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡ്‌സും നടിയുടെ കൈവശമുണ്ടത്രെ.

സദാചാരം
തിരുവനന്തപുരം നാടക ക്യാമ്പിലേക്ക് രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ഹിമയെ പൊലീസ് തടഞ്ഞുവച്ചത്

8 മണിക്കൂര്‍ സ്റ്റേഷനില്‍
എട്ട് മണിക്കൂറിലധികം സ്റ്റേഷനിലിരുത്തിച്ചിട്ട് ഒരു കേസ്‌പോലും രജിസ്റ്റര്‍ ചെയ്യാതെ വിട്ടയക്കുകയായിരുന്നു.

സിനിമയില്‍ നിന്ന്
ഇത്രയൊക്കെ സംഭവിച്ചിട്ടും സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് തന്നെയാരും വിളിച്ച് സപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് ഹിമ ശങ്കര്‍ പറയുന്നത്. ആരും ശരിയായ രീതിയിലല്ല ഇത് മനസ്സിലാക്കിയിരിക്കുന്നതെന്ന് ഹിമ പറഞ്ഞു

ജോയ് മാത്യുവിന്റെ സപ്പോര്‍ട്ട്
സിനിമാ രംഗത്തുനിന്ന് ആകെ വിളിച്ച് സപ്പോര്‍ട്ട് ചെയ്തത് ജോയ് മാത്യുവാണ്. ഉദയ നന്ദനും വിളിച്ചു.

എന്തിന് പരാതി
ഞങ്ങള്‍ പരാതിപ്പെട്ടതുകൊണ്ടാണ് ഈ സംഭവം ഇത്രയും പുറത്തറഞ്ഞിത്. ഈ അനുഭവം മറ്റൊരാള്‍ക്ക് ഇല്ലാതാകാന്‍ വേണ്ടിയാണ് പരാതിപ്പെട്ടതെന്ന് ഹിമ വ്യക്തമാക്കി.

തെളിവുകള്‍
പൊലീസ് തങ്ങളെ തെറി വിളിക്കുന്നതിന്റെ ഓഡിയോ കൈയ്യിലുണ്ട്. പേപ്പര്‍ കട്ടിങ്‌സ് കാണിച്ചുകൊടത്തിട്ടും അവര്‍ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ഹിമ ശങ്കര്‍ പറയുന്നു.

പൊലീസിന്റെ മനോഭാവം മാറണം
ഞങ്ങള്‍ പരാതി കൊടുത്തത് നാലു പൊലീസുകാര്‍ക്കെതിരെയല്ല. മുഴുവന്‍ പൊലീസുകാരുടെയും മനോഭാവം മാറണം. സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, നിയമ വശങ്ങള്‍ പറയുമ്പോള്‍ ഈഗോ ആയി കാണുകയല്ല വേണ്ടത്. മുഴുവന്‍ സമൂഹത്തിന് വേണ്ടിയാണ് പ്രതികരിച്ചത്- ഹിമ പറഞ്ഞു

മനുഷ്യാവകാശ കമ്മീഷനും
സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി മനുഷ്യാവകാശ കമ്മീഷനിലുള്‍പ്പടെ ഇതിനായുള്ള ഫോര്‍മല്‍ റിക്വസ്റ്റ് കൊടുത്തിട്ടുണ്ടെന്ന് ഹിമ ശങ്കര്‍ അറിയിച്ചു.












Click it and Unblock the Notifications