Get Updates
Get notified of breaking news, exclusive insights, and must-see stories!

''15 കൊല്ലം മുൻപേ ഭാര്യയോട് പറഞ്ഞിരുന്നു, കരണക്കുറ്റിക്ക് രണ്ടെണ്ണം കൊടുക്കാൻ ആളില്ലാഞ്ഞിട്ടാണ്'', വിമർശനം

ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ വെറും പ്രാകൃതൻ ആണെന്നും അടി കൊടുക്കാത്തത് കൊണ്ടാണ് കുറക്കാലമായി ഇത്തരത്തിൽ പെരുമാറുന്നത് എന്നും ജി സുധാകരൻ ആരോപിച്ചു. കായംകുളത്ത് ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

ജി സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ: ഇന്നലെ ഒരു പരമനാറിയെ അറസ്റ്റ് ചെയ്തല്ലോ, ഒരു സ്വര്‍ണ്ണക്കച്ചവടക്കാരന്‍. അവന്‍ പരമനാറിയാണ്. 15 വര്‍ഷം മുന്‍പ് എന്റെ ഭാര്യയോട് പറഞ്ഞിരുന്നു ഇവന്‍ പരമനാറിയാണ് എന്ന്. ഇവന്റെ ഒരു ജാഥ ഉണ്ടായിരുന്നു കേരളത്തില്‍. പണത്തിന്റെ അഹങ്കാരമല്ലാതെ വേറെന്താണ്. എന്തും ചെയ്യാമെന്നാണ് കരുതുന്നത്.

honey

പക്ഷെ അവന്‍ വെറും പ്രാകൃതനും കാടനും ആണ്. അവന് ഒരു സംസ്‌ക്കാരമേ ഉളളൂ, ലൈംഗിക സംസ്‌ക്കാരം. ഇത് കുറക്കാലമായി നടക്കുന്നത് കരണക്കുറ്റിക്ക് രണ്ടെണ്ണം കൊടുക്കാന്‍ ആരുമില്ലാഞ്ഞിട്ടാണ് ഈ കേരളത്തില്‍. ഞങ്ങളാരും അറിഞ്ഞിരുന്നില്ല കുറേ കാലമായി ചെയ്തുകൊണ്ടിരിക്കുകയാണ് എന്നത്. ആലപ്പുഴ ആയിരുന്നെങ്കില്‍ ഉറപ്പായും ഞങ്ങള്‍ തല്ലിയേനെ.

ഇവിടുത്തെ മഹിളാ സംഘടനകളൊക്കെ എവിടെ പോയി? ഇവിടുത്തെ ബുദ്ധിജീവികള്‍ എവിടെ പോയി? എന്റേത് പഴയ ചെറിയ ഫോണ്‍ ആണ്. അതുകൊണ്ട് ഇതൊന്നും കണ്ടിട്ടില്ല. എന്തൊക്കെ വൃത്തികേടുകള്‍ ആണ് അവന്‍ കാണിക്കുന്നത്. എന്തായാലും ഒരു നടി കേസ് കൊടുത്തു. അവനെ പോലീസ് പിടിച്ചു. അവനെ ഹീറോ ആയിട്ട് കൊണ്ട് നടക്കുന്ന ആളുകള്‍ ഉണ്ടെന്നറിയാം.

അയാള്‍ അശ്ലീല ചുവയുളള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പോലീസ് അയാളെ സ്വമേധയാ അറസ്റ്റ് ചെയ്യേണ്ടതല്ലേ. ആരും പരാതി കൊടുക്കേണ്ടതില്ലല്ലോ. അറസ്റ്റ് ചെയ്‌തോ, ഇല്ലല്ലോ. ആരെങ്കിലും ശബ്ദിച്ചോ. ഇല്ല. അവര്‍ കേസ് കൊടുത്തു, പോലീസ് കോടതിയില്‍ പോകുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്തു. ഇതൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്. നമ്മള്‍ എല്ലാത്തിലും മുന്നിലാണ് എന്ന് പറയുന്നവര്‍ക്ക് ഇതിനെ കുറിച്ച് എന്താണ് പറയാനുളളത്. വൃത്തികേടിനും മുന്നിലല്ലേ, കെ സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+