'പിണറായി വന്നുവിളിച്ചാല്‍ കൂടെപോകുമെന്ന് പറഞ്ഞില്ല
കൊല്ലം: പിണറായി വിജയന് വന്നു വിളിച്ചാല്‍ കൂടെ പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ജെ എസ് എസ് നേതാവ് കെ ആര് ഗൗരിയമ്മ. ജെ എസ് എസ് മണ്ഡലം സമ്മളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ആരുടെയും കൂടെ ചെല്ലാമെന്ന് വാക്കുകൊടുത്തിട്ടില്ല. പിണറായി വിജയനും നില്കിയിട്ടില്ല. നേരത്തെ വി എസ് അച്യുതാനന്ദന് ഗൗരിയമ്മ എല്‍ ഡി എഫിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞിരുന്നു. വി എസും എം വി ആറും ക്ഷണിച്ചെന്നു പറഞ്ഞതല്ലാതെ എല്‍ ഡി എഫിലേക്ക് പോകുന്നോ എന്ന കാര്യത്തില്‍ ഗൗരിയമ്മ തീരുമാനം അറിയിച്ചിരുന്നില്ല. മൗനം സമ്മതമാണെന്ന് കണ്ട്, വൈകാതെ ഗൗരിയമ്മ എല്‍ ഡി എഫിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടി വന്നിരിക്കുന്നത്.

യു ഡി എഫില്‍ ഇപ്പോള്‍ ജന്മി കുടിയാന് ബന്ധമാണെന്ന് സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഗൗരിയമ്മ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തങ്കച്ചനും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ യു ഡി എഫ് യോഗത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അവര്‍ കൊണ്ടുവരുന്ന പ്രഖ്യാപനങ്ങള്‍ കേള്‍ക്കാന്‍ മാത്രം അങ്ങോട്ട് പോകേണ്ട എന്നുള്ളതുകൊണ്ടാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതെന്ന് ഗൗരിയമ്മ വ്യക്തമാക്കി.
കോണ്‍ഗ്രസിനും യു ഡി എഫിനും ജെ എസ് എസിനോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് വിടാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ ഒരാള്‍ മാത്രമാണ് എതിരു നിന്നത്. എല്ലാ പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്ന് ഗൗരിയമ്മ അറിയിച്ചു.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications