'ഉമ്മൻചാണ്ടിക്കെതിരെ താൻ മൊഴി കൊടുത്തിട്ടില്ല; താൻ കപടസദാചാരവാദിയല്ല'; ഗണേഷ് കുമാർ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ലെന്ന് ഗണേഷ് കുമാർ എം എൽ എ. സോളാർ കേസിലെ പരാതിക്കാരിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ല. തനിക്കെതിരെ മാധ്യമങ്ങളിൽ നടക്കുന്നത് അനാവശ്യ പ്രചരണമാണ്. ഉമ്മൻചാണ്ടിയോട് രാഷ്ട്രീയമായി എതിർപ്പുണ്ടെങ്കിൽ വ്യക്തിരരമായി യാതൊരു എതിർപ്പും ഇല്ലെന്നും നിയമസഭയിൽ ഗണേഷ് കുമാർ പറഞ്ഞു.
'ഉമ്മൻചാണ്ടിയെ കുറിച്ചും ഹൈബിയെ കുറിച്ചുമാണ് സി ബി ഐ എന്നോട് ചോദ്യം ചോദിച്ചത്. എനിക്ക് അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് കത്ത് വായിച്ച എന്റെ പിതാവ് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം രേഖപ്പെടുത്തണമെന്ന് സിബിഐയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അങ്ങനെ പറയുമോ?

ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് . എന്നാൽ ഉമ്മന്‍ ചാണ്ടിയോട് ഗണേഷ് കുമാറിനോ ആർ ബാലകൃഷ്ണ പിള്ളയ്ക്കോ വ്യക്തിപരമായ വിരോധം ഇല്ല. ഈ കേസിൽ സോളാർ കമ്മീഷന് ഞാൻ മൊഴി നൽകിയിട്ടുണ്ട്.ആ മൊഴിയിൽ ഞാൻ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. സോളാര്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് എന്റെ പിതാവിനെ കോണ്‍ഗ്രസിന്റെ പല നേതാക്കളും സമീപിച്ചിട്ടുണ്ട്.കപടസദാചാരത്തിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. സത്യമാണ് എന്റെ ദൈവം. ജീവിതകാലം മുഴുവൻ രാഷ്ട്രീയത്തിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ.
2013-ല്‍ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫില്‍ പോയപ്പോള്‍ പാര്‍ട്ടി വിട്ട് പുറത്തുപോയ ആളാണ് മനോജ് കുമാര്‍. എന്റെ ബന്ധുവാണ്. ഈ ദിവസംവരെ പരാതിക്കാരിയോ അവരുമായി ബന്ധപ്പെട്ടവരോ, നേരിട്ടോ അല്ലാതെയോ എന്നെ ബന്ധപ്പെട്ടിട്ടില്ല. അത് തെളിയിക്കാന്‍ ഏത് സിബിഐയെയും വെല്ലുവിളിക്കുകയാണ്. വളഞ്ഞ വഴിയിലൂടെ വേലവെക്കേണ്ട കാര്യമില്ല. മുഖത്തുനോക്കി പറയുകയും മുഖത്തുനോക്കി ചെയ്യുകയും ചെയ്യും.
ഉമ്മന്‍ചാണ്ടിസാറിന്റെ കുടുംബം ഇന്ന് നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. കാരണം മരിച്ചുപോയ അദ്ദേഹത്തിന്റെ ആത്മാവിന് ഈ അന്വേഷണത്തിലൂടെ ഒരു ശുദ്ധിനല്‍കാന്‍ കഴിഞ്ഞല്ലോ. പ്രമേയത്തിലേക്ക് എന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുയാണ്. അർത്ഥ സത്യം പറയരുത്. ബെടക്കാക്കി തനിക്കാക്കാനുള്ള നടപടി ശരിയല്ല.












Click it and Unblock the Notifications