Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുല്‍ കോഴിയാണെന്ന് അറിയാമായിരുന്നു, സാരി ഉടുത്ത ഫോട്ടോയ്ക്ക് മോശം മെസ്സേജ്', തുറന്നടിച്ച് ഷഹനാസ്

പീഡനക്കേസില്‍ ജാമ്യം ലഭിച്ച ശേഷം നല്‍കിയ അഭിമുഖത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ്. താനുമായി ഷഹനാസ് സൗഹൃദത്തിലായിരുന്നുവെന്നും താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആകുന്നതിനെ പിന്തുണച്ചിരുന്നുവെന്നും തന്നെ ലിറ്ററേച്ചര്‍ ഫെസ്റ്റിന് ക്ഷണിച്ചിരുന്നുവെന്നുമടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ തന്നെ കാണണം എന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ നിരന്തരം ഇങ്ങോട്ട് ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരുന്നുവെന്ന് ഷഹനാസ് കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാഹുല്‍ കോഴിയാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും തന്റെ സാരി ഫോട്ടോയ്ക്ക് രാഹുല്‍ മോശം മെസ്സേജ് അയച്ചിട്ടുണ്ട് എന്നും ഷഹനാസ് ആരോപിച്ചു.

തനിക്കെതിരെയുളള ചാറ്റുകളുടേയും ഫോണ്‍ കോളുകളുടേയും പൂര്‍ണരൂപം പുറത്ത് വിടാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ ഏത് പരിശോധനയ്ക്കും നല്‍കാന്‍ തയ്യാറാണെന്നും അതിന് രാഹുല്‍ തയ്യാറാണോ എന്ന് ഷഹനാസ് ചോദിച്ചു. തന്നോട് രാഹുല്‍ കോഴിത്തരം കാണിച്ചിട്ടുണ്ടെന്നും ധൈര്യം ഉണ്ടെങ്കില്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിടട്ടെ എന്നും ഷഹനാസ് തുറന്നടിച്ചു.

Rahul Mamkootathil

രാഹുല്‍ മാങ്കൂട്ടത്തിലിന് ലൈംഗിക വൈകൃതം ആണെന്നും അഭിമുഖം എടുക്കുന്നതിന് പകരം വല്ല ആശുപത്രിയിലും കൊണ്ട് പോവുകയാണ് വേണ്ടത് എന്നും ഷഹനാസ് പറഞ്ഞു. ഗര്‍ഭിണിയായ പെണ്‍കുട്ടിയോട് നീ ഡ്രാമ കളിക്കുകയാണോ എന്ന് ചോദിക്കുന്നവനാണ് സ്ത്രീകളോട് ബഹുമാനമുണ്ട് എന്ന് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ മത്സരിച്ചാലും അവിടെ പോയി അവനെതിരെ സംസാരിക്കുമെന്നും സൈബര്‍ കൊങ്ങികളുടെ ആക്രമണത്തെ ഭയക്കുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കുന്നു.

സിനിമയിലെ അതിജീവിതയുടെ കേസില്‍ ദിലീപിനെ വെറുതെ വിട്ടത് പോലെ, അധികാരവും പണവും ഉപയോഗിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനേയും വെറുതെ വിടുമായിരിക്കാം. ഇയാള്‍ കോഴി ആണെന്നായിരുന്നു ആദ്യം കരുതിയത്. ഇത്രയും വലിയ പീഡകന്‍ ആണെന്ന് അറിയുന്നത് ഇപ്പോഴാണ്. കെഎസ്യുവിലും യൂത്ത് കോണ്‍ഗ്രസിലും പെണ്‍കുട്ടികള്‍ വരണം എന്നുണ്ടെങ്കില്‍ ഇവനെ പോലുളള ആളെ പ്രസിഡണ്ട് ആക്കരുതെന്ന് താന്‍ ഷാഫിയോട് പറഞ്ഞിരുന്നുവെന്നും ഷഹനാസ് കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+