Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്‍റെ സകല ചരിത്രവും അറിയാം; ഇനിയും പ്രകോപിപ്പിച്ചാല്‍ എല്ലാം വിളിച്ച് പറയും'; രാജ്മോഹന്‍ ഉണ്ണിത്താന്‍

തന്നെ പ്രകോപിപ്പിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. രാഹുലിനെതിരായ പരാതിയുടെ സകല വിവരങ്ങളും തനിക്ക് അറിയാം ഇനിയും സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ എല്ലാം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

'കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരല്ല ഈ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്, പെയ്ഡ് ഏജൻസികളാണ്, ഫേക്ക് ഐഡിയിൽ നിന്നാണ് ആക്രമണം വരുന്നത് . ഞാൻ 1968ൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതാണ് . ഏതാണ്ട് 57 കൊല്ലം പൂർത്തിയാകുന്നു ഞാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് .എനിക്കെതിരെ ഇന്നുവരെ ആരും ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. എനിക്കെതിരെ ഒരു പരാതി വന്നിട്ടില്ല. ഒരാൾക്കൂട്ട ആക്രമണമാണ് എനിക്കെതിരെ നടന്നിട്ടുള്ളത്. അത് അന്ന്തന്നെ കോടതി അത് തള്ളിക്കളഞ്ഞു.

rajrah2-1764500357 jpg -Properties

രാഹുൽ മാങ്കൂട്ടം എന്ന് പറയുന്ന ഒരു വ്യക്തിക്ക് വേണ്ടി കോൺഗ്രസ് പാർട്ടിയെ നശി നശിപ്പിക്കുന്ന ചില പ്രവണതയാണ് നടക്കുന്നത്. ഈ ശബരിമല വിഷയം വന്നു ശബരിമലയിൽ രണ്ട് മാർക്സിസ്റ്റ് പാർട്ടിയുടെ ദേവസം ബോർഡ് മെമ്പർമാർ അകത്തു കിടക്കുന്നുണ്ട്. ഏതെങ്കിലും ഒരു ഈ സൈബർ ആക്രമണം നടത്തുന്ന ഏതെങ്കിലും ഒരുത്തൻ അതിനെതിരെ എന്തെങ്കിലും ഒരു കാര്യം പറഞ്ഞിട്ടുണ്ടോ, ബിജെപിക്കെതിരെ എന്തെങ്കിലും ഒരു ആക്രമണം നടത്തുന്നുണ്ടോ, അപ്പോള്‍ കോൺഗ്രസിനകത്ത് വ്യക്തിത്വമുള്ള ആളുകളെ ഇത്തരം സൈബർ ആക്രമണത്തിലൂടെ കീഴ്പ്പെടുത്തി അവരുടെ വായ അടപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇനി കൂടുതൽ കാര്യങ്ങൾ ഞാൻ പറയും. എന്നെകൊണ്ട് പറയിപ്പിക്കരുത്, ഇവന്റെ സകല ചരിത്രവും എനിക്ക് അറിയാവുന്ന ഒരാളാണ്. അതുകൊണ്ട് എന്നെ ഇനി കൂടുതൽ സൈബർ ആക്രമണത്തിന് വിധേയമാക്കിയാൽ പരസ്യമായി പലതും വിളിച്ചു പറയേണ്ടിവരും. അതുകൊണ്ട് അനാവശ്യമായി എന്നെ പ്രകോപിപ്പിക്കാൻ വരേണ്ട.

കെ സുധാകരൻ കെപിസിസിയുടെ മുൻ പ്രസിഡന്റ് ആണ്, കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റിയുടെ മെമ്പറാണ് കോൺഗ്രസ് പാർട്ടി പാർലമെന്ററി പാർട്ടി പുറത്താക്കിയ ഒരാളുമായി വേദി പങ്കിടും എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാൻ അദ്ദേഹത്തിനെതിരെ ഒരു കമന്റ് പാസാക്കിയത്. ആ പാസാക്കിയ കമന്റിൽ ഞാൻ അടിയുറച്ചു നിൽക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യവും ഞാൻ പിൻവലിച്ചിട്ടില്ല, മാറ്റി പറഞ്ഞിട്ടില്ല, ഈ മരിക്കുന്ന വരെ എന്റെ നിലപാടിൽ ഞാൻ അടിയുറച്ചു നിൽക്കും .അതിലൊന്നും മാറ്റി പറയില്ല.

പക്ഷേ ഒരു കാര്യം ഞാൻ പറയാം ഈ പറഞ്ഞ രമേശ് ചനിത്തല പറഞ്ഞ മുഴുവൻ കാര്യങ്ങളും അക്ഷരംപ്രതി ശരിയാണ്. അതുകൊണ്ട് ഇതൊരു കേസ് മാത്രമല്ല ഒരുപാട് കേസുകൾ ഉണ്ട്. ആ കേസുകളെ കുറിച്ച് എല്ലാം അറിയാവുന്ന ഒരാളാണ് ഞാൻ .അതുകൊണ്ട് സൈബർ ആക്രമണം തുടന്നാൽ പലതും പത്രസമ്മേളനം നടത്തിയ ഞാൻ പറയും. എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല ഞാൻ ഒരു ആക്രമണത്തിലും ഭയപ്പെടുന്ന ആളല്ല. കാരണം ഞാൻ രാഷ്ട്രീയം ഉപജീവനം ആക്കിയിട്ടില്ല. രാഷ്ട്രീയം ഒരു ഉപജീവനം അല്ലെങ്കിൽ ഒരു തൊഴിലായിട്ട് ഞാൻ കാണുന്നില്ല .അതുകൊണ്ട് ഇന്ന് കയ്യിലുള്ള സകല സ്ഥാനങ്ങളും ത്യജിക്കേണ്ടി വന്നാലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിൽക്കും. ഇനി കൂടുതൽ പറയിപ്പിക്കാനാണ് ഭാവമെങ്കിൽ പറഞ്ഞിരിക്കും.

എനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഒക്കെ വ്യാജ ഫെയ്ക്കിൽ നിന്നും വ്യാജ ഐഡിയിൽ നിന്നുമാണ്. ഇതിന്റെ എല്ലാം പിന്നിൽ ആരാണെന്നുള്ളത് എനിക്കറിയാം. എനിക്ക് പറയാനുള്ളത് ഞാൻ കാലാകാലങ്ങൾ പറയുന്ന ആളാണ് ഞാൻ ജീവിതത്തിൽ ഇരുന്നവർ ആരെയും ഭയപ്പെട്ടിട്ടില്ല ,ഭയപ്പെടത്തുമില്ല. അതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഞാൻ അടിയുറച്ചു നിൽക്കുന്നു, ഇനിയും എന്നെ പ്രകോപിപ്പിക്കാനാണ് ഭാവമെങ്കിൽ പത്രസമ്മേളനം നടത്തി ബാക്കി കാര്യങ്ങൾ കൂടി ഞാൻ പറയും, എനിക്ക് അതിനകത്തും ആരെയും പേടിക്കേണ്ട കാര്യമില്ല .കാരണം ഇന്ന് കയ്യിലുള്ള സകല സ്ഥാനങ്ങളും പോയാൽ എനിക്കൊരു പ്രശ്നവുമില്ല .

ഈ പെൺകുട്ടിയെ പ്രകോപിപ്പിച്ച് പ്രകോപിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചത്. അതുപോലെ കൂടുതൽ പ്രകോപനം ഉണ്ടാകാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്. പ്രകോപനം ഉണ്ടാക്കിയാൽ നമ്മൾ പല കാര്യങ്ങളും പറയേണ്ടിവരും. സൈബർ ആക്രമണം തുടർന്നാൽ നമ്മൾ പത്രസമ്മേളനം നടത്തി പല കാര്യങ്ങളും പറയും, പറഞ്ഞിരിക്കും. അതിന് യാതൊരു തർക്കവുമില്ല.

എന്നെ ആക്രമിക്ക ത് മാർക്സിസ്റ്റുകാരല്ല, ബിജെപിക്കാരല്ല, സോളാർ കേസ് ഒക്കെ വന്നപ്പോൾ രാജമോഹൻ ഉണ്ണിത്താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ കോൺഗ്രസിന്റെ മുഖം രക്ഷിക്കാൻ. പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ അന്ന് ആ വിഴുപ്പ് ഭാണ്ഡം മുഴുവൻ ഞാൻ ഒറ്റക്കാണ് ചുമന്നത്. അതുകൊണ്ട് എനിക്കറിയാം എന്ത് ചെയ്യണമെന്ന് .അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കൂടുതൽ പ്രകോപനം ഉണ്ടാക്കിയാൽ പല കാര്യങ്ങളും എനിക്ക് പറയേണ്ടിവരും എന്ന്, രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+