Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ ദൃശ്യങ്ങളെടുത്തത് ആരെന്ന് പിസി ജോര്‍ജ്ജിനറിയാം

തിരുവനന്തപുരം: സരിത എസ് നായരുടേതെന്ന രീതിയില്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന് അറിയാം. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ആളുടെ പേര് ഇപ്പോള്‍ പറയില്ലെന്നാണ് ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്. മര്യാദയുടെ പേരിലാണ് ഇപ്പോള്‍ ആ പേര് വെളിപ്പെടുത്താത്തതെന്നും ജോര്‍ജ്ജ് പറഞ്ഞു.

George Saeitha

സരിതയുടെ സ്വകാര്യ വീഡിയോകള്‍ പുറത്തായതിന് പിന്നില്‍ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞുവരുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് ഒക്ടോബര്‍ 23 ന് ശേഷം വെളിപ്പെടുത്തുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

മര്യാദയുടെ പേരിലാണ് പേര് വെളിപ്പെടുത്താത്തതെന്ന ജോര്‍ജ്ജിന്റെ പ്രസ്താവനക്ക് വലിയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാണിതെന്നാണ് സൂചന. അതൊരുപക്ഷേ യുഡിഎഫിലുള്ള ആരെങ്കിലും ആകാനും മതിയെന്ന് കരുതുന്നു.

വിലപേശലിന്റെ ഭാഗമായി സരിത തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നും ഇതിനിടെ വാര്‍ത്തകള്‍ പരന്നിരുന്നു. ബാര്‍ കൗണ്‍സിലില്‍ തനിക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നും കഥകള്‍ പ്രചരിച്ചിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം ഇപ്പോള്‍ പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലോടെ അപ്രസക്തമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+