Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐലീഗ്, നായനാര്‍ കപ്പ്, ജില്ലാ ലീഗ്: കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഇരമ്പും

കോഴിക്കോട്: മലബാറിന്റെ ഫുട്ബാള്‍ വികസനത്തിന് ഗതിവേഗം കൂട്ടാന്‍ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ നൂതന പദ്ധതികളുമായി പുതിയ വര്‍ഷത്തെ കായിക കലണ്ടര്‍ പുറത്തിറക്കി. ജനുവരി, ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ ജില്ലാ ഫുട്ബാള്‍ ലീഗ് മത്സരങ്ങള്‍ അരങ്ങേറും. വനിതകളുടേത് ഉള്‍പ്പെടെ ആറ് ഡിവിഷനുകളിലായി സംഘടിപ്പിക്കുന്ന ജില്ലാ ലീഗ് മത്സരങ്ങള്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, ദേവഗിരി സെന്റ്‌ജോസഫ് കോളെജ് ഗ്രൗണ്ട്, ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മെഡിക്കല്‍ കോളെജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും.

ഐ ലീഗ് മത്സരങ്ങള്‍ ഇതിനകം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്നുണ്ട്. ഐലീഗിനും ജില്ലാ ലീഗിനും പിന്നാലെ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന നായനാര്‍ ഗോള്‍ഡ് കപ്പ് ഇന്‍വിറ്റേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രിലില്‍ നടക്കും. ഇ കെ നായനായര്‍ മെമ്മോറിയല്‍ ട്രസ്റ്റും ജില്ലാ ഫുട്‌ബോള്‍ ആസോസിയേഷനും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നാല് വിദേശ ടീമുകള്‍ ഉള്‍പ്പെടെ എട്ട് ടീമുകള്‍ മാറ്റുരക്കും. നേരത്തെ നായനാര്‍ മെമ്മോറിയില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലായിരുന്നു ടൂര്‍ണമെന്റ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തോളം കണ്ണൂരില്‍ നടന്ന ടൂര്‍ണമെന്റ് 2012ല്‍ കോഴിക്കോട്ടാണ് അവസാനമായി നടന്നത്. മൂന്ന് ഐലീഗ് ടീമുകള്‍ ഉള്‍പ്പെടെ എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ റെയില്‍വേക്കായിരുന്നു കിരീടം മേയ് മാസത്തില്‍ വിവിധ കാറ്റഗറികളിലായി ജില്ലാ നോക്കൗട്ട് ടൂര്‍ണമെന്റും സംഘടിപ്പിക്കും.

corp

വിവിധ ഫെസ്റ്റിവലുകളും ജൂനിയര്‍ ടൂര്‍ണ്ണമെന്റുകളും ജില്ലാ നോക്കൗട്ട് ടൂര്‍ണ്ണമെന്റും കാര്യക്ഷമമായി നടത്തി വിവിധ പ്രായപരിധിയിലുള്ള കളിക്കാര്‍ക്ക് മത്സര പരിചയം വേണ്ടത്ര നല്കും. കെ ഡി എഫ് എ തുടങ്ങി വെച്ച ഈ പദ്ധതികളുടെ ഫലമായി മുന്‍ വര്‍ഷങ്ങളില്‍ നിരവധി താരങ്ങള്‍ കെ എഫ് എയുടെ സ്വര്‍ണ്ണമെഡലുകള്‍ക്കും അര്‍ഹരായി. ഇത്തരം കര്‍മ്മ പദ്ധതികള്‍ കാര്യക്ഷമമായി നടത്തുന്നതിന് മൂന്‍തൂക്കം നല്കും. കൂടാതെ അടുത്ത സീസണിന്റെ തുടക്കത്തില്‍ നാഗ്ജി മാതൃകയില്‍ അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനും പദ്ധതിയുണ്ട്.

കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ തനത് പദ്ധതിയായ ഓര്‍മയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കും. പ്രതിഭകളെ ചെറുപ്രായത്തിലെ കണ്ടെത്തി മികച്ച പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത ഫുട്ബാളര്‍ ഒളിമ്പ്യന്‍ റഹ്മാന്റെ ഓര്‍മയ്ക്കായി കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ ഡി എഫ് എ)2007 അവസാനത്തിലാണ് പദ്ധതി ആരംഭിച്ചത്. പുതിയ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് സെന്ററുകളിലായി 10 വയസ്സിന് താഴെയുളള 150 ഓളം കുട്ടികള്‍ക്കാണ് പരിശീലനം നല്കി വരുന്നത്. കോഴിക്കോട് സിറ്റി, മുക്കം, താമരശേരി, പുറമേരി, കൊയിലാണ്ടി എന്നീ അഞ്ച് സെന്ററുകളിലായിരുന്നു ആദ്യഘട്ടം. ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ എന്ന പരിശീലന പദ്ധതിയാണ് അക്കാദമിയിലൂടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. പദ്ധതിയൂടെ പ്രതിഭ തെളിയിച്ച പുറമേരി സെന്ററിലെ ഗനി അഹമ്മദ് നീഗം ഐ എസ് എല്ലില്‍ പൂന എഫ് സി ടീമില്‍ ഇടം നേടിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അസീസ് അബദുല്ല , സെക്രട്ടറി പി ഹരിദാസ്, വൈസ് പ്രസിഡന്റുമാരായ പി കുട്ടിശങ്കരന്‍, സി ഉമര്‍, ട്രഷറര്‍ സി പ്രിയേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+