തന്നെ അവര്‍ ചതിച്ചതാണെന്ന് കല്‍പന
കൊച്ചി: ചാലക്കുടി ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് പോയതിന് വിശദീകരണവുമായി വീണ്ടും കല്‍പന. ചാലക്കുടില്‍ ആം ആദ്മി പരിപാടിയില്‍ പങ്കെടുത്തത് ഒരിക്കലും ഒരു ആം ആദ്മിക്കരായായതുകൊണ്ടല്ലെന്ന് കല്‍പന ആവര്‍ത്തിച്ചു. തന്നെ ചിലര്‍ ചേര്‍ന്ന് ചതിച്ചാണ് വേദിയിലെത്തിച്ചതെന്ന് കല്‍പന പറയുന്നു.
ഇന്നസെന്റിന് എതിരായ ഒരു പ്രവര്‍ത്തനത്തിനും താന്‍ കൂട്ടുനില്‍ക്കില്ലെന്ന് കല്‍പന പറഞ്ഞു. സിനിമയാണെന്റെ രാഷ്ട്രീയം. ഇന്നസെന്റാണെന്റെ മുഖ്യമന്ത്രി. ഇടവേള ബാബു എന്റെ ഉപമുഖ്യമന്ത്രിയും. ഇതിനപ്പുറം ഒരു രാഷ്ട്രീയം എനിക്കില്ല. കല്‍പന വ്യക്തമാക്കി.

ജനസേവ ശിശുഭവന്റെ ചെയര്‍മാന്‍ ജോസ് മാവേലി തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയുടെ വേദിയിലെത്തിച്ചത്. അവിടെ എത്തും വരെ അത് ആം ആദ്മിയുടെ പ്രചാരണ പരിപാടിയാണെന്നറിയില്ലായിരുന്നു. പിറ്റേദിവസം പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. അമ്മ പ്രസിഡന്റ് കൂടെയായ ചാലക്കുടി സ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്റിനോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്ന് കല്‍പന അറയിച്ചു.
ജനസേവയുടെ പരിപാടിയാണെന്ന് പറഞ്ഞാണ് ജോസ് മാവേലി തന്നെ ക്ഷണിച്ചത്. രാഷ്ട്രീയ പരിപാടിയായിരുന്നു അതെന്ന് എനിക്കറിയില്ലായിരുന്നു. രാഷ്ട്രീയം എന്തെന്ന് പോലും അറിയില്ല. എന്നും ഒരു നടിയായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ഞാനൊരിക്കലും ഒരു ആം ആദ്മി പ്രവര്‍ത്തകയല്ലെന്നും കല്‍പന പറഞ്ഞു. കഴിഞ്ഞ ദിവസവും ഇക്കാര്യത്തില്‍ വിശദീകരണവുമായി കല്‍പന രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications