നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി
കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ് ഗോപി. എന്നാല്‍ സംസ്ഥാനത്ത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഗോപി പറഞ്ഞു.
മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവെയാണ്‌സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.സ്ഥാനാര്‍ഥിയായാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഒതുങ്ങിപ്പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു മണ്ഡലത്തില്‍ ഒതുങ്ങിപ്പോകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നാടു മുഴുവന്‍ ഓടി നടന്ന് ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി സജീവമായി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന് ശേഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications