Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് പടം കഴിഞ്ഞപ്പോഴേക്കും ഞാന്‍ഔട്ട്: മലയാളികള്‍ക്ക് എന്നെ വേണ്ട, തുറന്ന്പറഞ്ഞ് കുളപ്പുള്ളി ലീല

കൊച്ചി: മലയാളത്തില്‍ ഒട്ടേറെ മികച്ച വേഷങ്ങള്‍ ചെയ്ത് പേരെടുത്ത നടിയാണ് കുളപ്പുള്ളി ലീല. അമ്മ വേഷങ്ങള്‍ മുതല്‍ മുത്തശ്ശി വേഷങ്ങള്‍ വരെ നല്ല തന്മയത്വത്തോടുകൂടി അവതരിപ്പിച്ച് കൈയടിവാങ്ങിയ നടിയായിരുന്നു ഇവര്‍. കോമഡി മുതല്‍ നെഗറ്റീവ് കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്.

പിന്നീട് മലയാള സിനിമയില്‍ സിനിമയില്‍ നിന്ന് ഒരു സുപ്രഭാത്തില്‍ അപ്രത്യക്ഷയാവുകയായിരുന്നു. പിന്നീട് മലയാൡകള്‍ കണ്ടത് തമിഴിലാണ്. തമിഴിലും നിരവധി വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടുകയാണ് നടിയിപ്പോള്‍. ഏറ്റവും അവസാനം ശിവ സംവിധാനം ചെയ്ത തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ കൂടെ അണ്ണാത്തയിലാണ് തമിഴില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

1

മലയാളത്തില്‍ ഒരു മനുഷ്യര്‍ക്കും ഇപ്പോള്‍ തന്നെ വേണ്ടെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. കൗമുദി ടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തമിഴില്‍ പോയത്‌കൊണ്ട് തനിക്ക് ഭയങ്കര അഹങ്കാരമാണെന്നും കാശ് കൂടുതലാണെന്നും ലൊക്കേഷനില്‍ താന്‍ പ്രശ്‌നമാണെന്നുമാണ് മലയാളത്തില്‍ നിന്നും പറയുന്നതെന്ന് കുളപ്പുള്ളി ലീല പറയുന്നു. എന്ത് പ്രശ്‌നമാണെന്ന് അറിയില്ല എന്നാല്‍ ഒരു പ്രശ്‌നം ഉണ്ടാക്കാമായിരുന്നു എന്നും അവര്‍ പറഞ്ഞു. ചേച്ചി എല്ലാ സമയത്തും മല്ല ഉന്മേഷവതിയാണല്ലോ എന്ന ചേദ്യ്തതിന് അവര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. എന്തിനാ എന്റെ പ്രശ്‌നങ്ങള്‍ നാട്ടുകാരെ അറിയിക്കുന്നത്. അത്‌കൊണ്ട് ഞാന്‍ എല്ലാ സമയത്തും സന്തോഷവതിയാണ്.

2

തമിഴില്‍ വിജയ്‌യുടെ കൂടെയും രജനികാന്തിന്റെ കൂടെയും അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്നെ സംബന്ധിച്ച് ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയത് പോലെയാണ്. എന്നാല്‍ അതിലും തനിക്ക് പാരവന്നുവെന്നും ലീല പറയുന്നു. ചെറിയ ദളപതിയുടെ സെറ്റില്‍ നിന്നും വലിയ ദളപതിയുടെ സെറ്റിലേക്ക് വലിയ ദളപതിയുടെ സെറ്റില്‍ നിന്നും ചെറിയ ദളപതിയുടെ സെറ്റിലേക്ക് കുളപ്പുള്ളി ലീല എന്ന് ആരോ തന്നെ കുറിച്ച് എഴുതിയതും, കൂടാതെ സുന്ദര്‍ സി യുടെ ആരണ്‍മനൈ 3 എന്ന ചിത്രത്തിലും താന്‍ അഭിനയിച്ചു അതോടെ മലയാളത്തില്‍ നിന്നും ഔട്ടാവുകയായിരുന്നുവെന്നും ലീല പറയുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ വച്ച് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് രജനികാന്തിന്റെയും വിജയ്‌യുടെ കൂടെയും അഭിനായിക്കാന്‍ സാധിച്ചതെന്നും അവര്‍ പറഞ്ഞു.

3

രജനീകാന്തിന്റെ അണ്ണാത്തെ കൈയില്‍ നിന്നും പോയി കരുതിയതായിരുന്നു. പിന്നീട് അണിയറപ്രവര്‍ത്തകര്‍ തന്നോട് ഇങ്ങോട്ട് ഡേറ്റ് ചോദിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഈ ഘട്ടത്തില്‍ വിജയ് യുടെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു താന്‍. ഈ സമയത്താണ് അണ്ണാത്തെയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഡേറ്റ് ചോദിച്ചിട്ട് പറയാമെന്ന് പറയുകയായിരുന്നു. പിന്നീട് വിജയ് സിനിമ പ്രവര്‍ത്തകരോട് അനുവാദം ചോദിക്കാനായി പോയപ്പോള്‍ ആ പടം തുടങ്ങിയെന്നാണ് അറിഞ്ഞതെന്ന് അവര്‍ പറയുകയായിരുന്നു. പിന്നീട് അണ്ണാത്തെയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ പടം തുടങ്ങിയെന്നാണ് അറിഞ്ഞത് എന്ന് പറഞ്ഞിരുന്നു. പടം തുടങ്ങിയെങ്കിലും തന്റെ ഡേറ്റ് വേണമെന്നാണ് അവര്‍ പറഞ്ഞത്. മൂന്ന് ദിവസം ഇവിടെ വര്‍ക്കുണ്ടെന്നും അത് കഴിഞ്ഞിട്ട് വരാമെന്നും എന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ ഡേറ്റ് എപ്പഴാണ് ലഭിക്കുക എന്ന് പറഞ്ഞാല്‍ മതിയെന്നുമാണ് അണ്ണാത്തെ പ്രവര്‍ത്തകര്‍ പറഞ്ഞതെന്നും കുളപ്പുള്ളി ലീല പറയുന്നു.

Recommended Video

cmsvideo
    ചരിത്രം സ്യഷ്ടിക്കാൻ DQവിന്റെ കുറുപ്പ്, ലോകമെമ്പാടുമുള്ള 1500 തീയേറ്ററുകളിൽ റിലീസ് | Oneindia
    4

    അംഗീകരിക്കാന്‍ തമിഴ് നടീ നടന്മാരെ കഴിഞ്ഞേയുള്ളു ബാക്കിയുള്ളവരെന്നും മറ്റുള്ളവരോടുള്ള ബഹുമാനവും അവര്‍ക്ക് കൂടുതലാണെന്നും ലീല പറയുന്നു. കൂടാതെ നല്ല സ്വഭാവത്തിന് ഉടമകളാണ് തമിഴരെന്നും അവര്‍ പറഞ്ഞു. കൂടാതെ അവസാനം ചിത്രീകരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ നന്നായിചെയ്തുവെന്ന് രജനികാന്ത് തന്നോട് പറഞ്ഞുവെന്നും കുളപ്പുള്ളി ലീല പറയുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും രജനികാന്തും സിനിമ അണിയറ പ്രവര്‍ത്തകരും നന്നായി ചെയ്തുവെന്ന്തന്നോട് പറയാറുണ്ടെന്നും അവര്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+