കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍; ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്

  • By Aswathi
Google Oneindia Malayalam News

Oommen Chand and Sreedharan Nair
പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരനായ കോന്നി സ്വദേശി ശ്രീധരന്‍ നയരുടെ രഹസ്യ മൊഴി പുറത്ത്. സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്നും സോളാര്‍ വിഷയത്തില്‍ സരിതയ്ക്ക് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്‌തെന്നു മൊഴിയില്‍ പറയുന്നു.

സോളാര്‍ നല്ല പദ്ധതിയാണെന്നും നിങ്ങളെപ്പോലുള്ളവരാണ് ഇതിന് താത്പര്യമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ സരിതയും ശ്രീധരന്‍ നായരും സെക്യൂരിറ്റി ഗാര്‍ഡന്റെ സല്യൂട്ട് സ്വീകരിച്ചാണ് അകത്തേക്ക് കടന്നത്. സോളാര്‍ പദ്ധതിക്ക് സബ്‌സിഡി അടക്കമുള്ള സഹായമുണ്ടാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി അപേക്ഷ പ്രത്യേകം ഫയല്‍ ചെയ്യാന്‍ ടെന്നി ജോപ്പനോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അപേക്ഷ പ്രകാരമാണ് ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് കോടതി അദ്ദേഹത്തിന് കൈമാറിയത്. മുഖ്യമന്ത്രിക്കെതിരെയുള്ള ശ്രീധരന്‍ നായരുടെ മൊഴി സര്‍ക്കാറിനെ പ്രധിരോധത്തിലാക്കിയ സാഹചര്യത്തിലാണ് രഹസ്യമൊഴി പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് നിര്‍മിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്നതെന്നും മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സരിതയ്ക്ക് പണം നല്‍കിയതെന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ആദ്യം ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് കണ്ടെന്ന് സമ്മതിച്ചിരുന്നു. പക്ഷേ അന്ന് കണ്ടത് സരിതയ്‌ക്കൊപ്പമല്ല, സംസാരിച്ചത് സോളാര്‍ വിഷയവുമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ക്വാറി ഉടമകള്‍ക്കൊപ്പം വന്ന ശ്രീധരന്‍ നായരോട് ക്വാറി അസോസിയേഷനുമായി ബന്ധപ്പെട്ടകാര്യമാണ് സംസാരിച്ചതെന്ന് അദ്ദേഹം നിയമസഭിയില്‍ പറഞ്ഞിരുന്നു.

English summary
I’ve met Chief Minister Oommen Chandy along with Saritha S Nair in connection with the installation of solar plant, said complainant Sreedharan Nair. This was mentioned in the fifth page of the secret statement given before the Pathanamthitta First Class Judicial Magistrate Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X