Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെ കണ്ടിട്ടു പോലുമില്ലെന്ന് ഷിബു ബേബി ജോണ്‍!

തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ കൂടാതെ ആര്യാടന്‍ ഷൗക്കത്ത്, ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍, നസറുള്ള എന്നിവര്‍ സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുന്‍പാകെ മൊഴി നല്‍കിയത്.

എന്നാല്‍, സരിത എസ് നായരെ ഇതുവരെ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നാണ് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞത്. ഇത്തരത്തില്‍ തന്നെയായിരുന്നു സരിതയുടെ പ്രതികരണവും. ഷിബു ബേബി ജോണിനെ മന്ത്രിയെന്ന നിലയില്‍ മാത്രമേ അറിയുള്ളൂവെന്നാണ് സരിത ഇതിനെതിരെ നേരത്തെ പ്രതികരിച്ചത്.

saritha-shibubabyjhon

ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്ത സ്ത്രീയെയും തന്നെയും ചേര്‍ത്ത് അപവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഒരിക്കലെങ്കിലും താന്‍ സരിതയെ കണ്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മന്ത്രി സ്ഥാനം മാത്രമല്ല പൊതുജീവിതവും അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൊണ്ട് ആഘോഷിക്കുന്ന മാധ്യമങ്ങള്‍ തങ്ങള്‍ക്കും പെണ്‍മക്കളുണ്ടെന്ന കാര്യം മറക്കരുതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നും അതിന്റെ വീഡിയോ തന്റെ കൈയ്യിലുണ്ടെന്നുമാണ് ബിജു സോളാര്‍ കമ്മീഷന് മൊഴി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+