Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ വേണ്ടെങ്കില്‍ മാണി പാര്‍ട്ടി വിട്ടോട്ടേ..എന്നാലും കേരള കോണ്‍ഗ്രസ് വിടില്ല; പിസി ജോര്‍ജ്ജ്

കോട്ടയം: താന്‍ കേരള കോണ്‍ഗ്രസ് വിടില്ലെന്നും തന്നെ വേണ്ടെങ്കില്‍ കെഎം മാണി പൊയ്‌ക്കോട്ടെയെന്നും പിസി ജോര്‍ജ്ജ്. തന്നെ പുറത്താക്കാനുള്ള അവകാശം കെഎം മാണിയ്ക്കില്ല. രാജ്യസഭ തിരഞ്ഞെടപ്പില്‍ താന്‍ യുഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്നും അവിശ്വാസം ഉണ്ടാകാതിരിയ്ക്കാന്‍ ഓപ്പണ്‍ വോട്ടിന് അഭ്യര്‍ത്ഥിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു .

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് സൂചന . ജോര്‍ജ്ജിനെ യുഡിഎഫില്‍ തന്നെ നിലനിര്‍ത്താനുള്ള വഴികളാണ് മുഖ്യമന്ത്രി തേടുന്നത് . എന്നാല്‍ ജോര്‍ജ്ജിനെതിരായ നിലപാടില്‍ നിന്ന് കെഎം മാണി അല്‍പ്പം പോലും പിന്നോട്ടില്ലെന്നതും ഭരണപക്ഷത്തെ വെട്ടിലാക്കുകയാണ് .

PC George

തന്നെ പുറത്താക്കാന്‍ മാണിയ്ക്ക് കഴിയില്ലെന്നും കേരള കോണ്‍ഗ്രസിന് പുനസംഘടനയ്ക്ക് ശേഷം വ്യക്തമായ ഭരണഘടനയില്ലെന്നും ജോര്‍ജ്ജ് പറയുന്നു . സെക്യുലറിനെ അംഗീകരിച്ച് ജോര്‍ജ്ജിനെ യുഡിഎഫില്‍ തന്നെ നിലനിര്‍ത്തണോ അതോ യുഡിഎഫില്‍ നിന്ന് പുറത്താക്കണോ എന്നതാണ് യുഡിഎഫ് നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+