Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ഒരിക്കലും ചുംബന സമരത്തെ അനുകൂലിക്കില്ല: മിയ

കൊച്ചി: ചുംബന സമരത്തെ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും ഇപ്പോള്‍ ഒരോരുത്തരുടെയും വ്യക്തിപരമായ കാര്യമായിരിക്കുകയാണ്. വിഷയത്തില്‍ പിണറായി തന്റെ അഭിപ്രായം പറഞ്ഞതോടെ തന്നെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. ചലച്ചിത്ര രംഗത്തുനിന്നും മോഹന്‍ലാല്‍, ശോഭന, ജോയ് മാത്യു തുടങ്ങിയ താരങ്ങളും പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തിക്കഴിഞ്ഞു.

ശോഭനയുടെ അഭിപ്രായം തന്നെയാണ് യുവനായിക മിയ ജോര്‍ജിനും. ഞാന്‍ ഒരിക്കലും ചുംബന സമരത്തെ അനുകൂലിയ്ക്കില്ലെന്ന് 'സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍' മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മിയ പറഞ്ഞു. ചുംബനം ഒരു സമര മുറയാകരുതായിരുന്നെന്നാണ് മിയ പറയുന്നത്. മിയ പറഞ്ഞത് തുടര്‍ന്ന് വായിക്കൂ.

ഞാന്‍ അനുകൂലിക്കില്ല

ഞാന്‍ അനുകൂലിക്കില്ല

ചുംബനം ഒരു സമരമുറയാക്കരുതായിരുന്നു. ചുംബനസമരത്തെ ഒരിക്കലും ഞാന്‍ അനുകൂലിക്കുന്നില്ലെന്നാണ് മിയ പറയുന്നത്

കേരളത്തില്‍ സദാചാരം വേണം

കേരളത്തില്‍ സദാചാരം വേണം

അമേരിക്കയില്‍ ഇതിലൊന്നും വലിയ കാര്യമല്ലെന്ന് പറഞ്ഞ മിയ പക്ഷേ, കേരള സമൂഹത്തില്‍ അല്പം സദാചാരചിന്ത നല്ലതാണെന്ന അഭിപ്രായക്കാരിയാണ്

നമ്മുടെ കള്‍ച്ചര്‍ വേറെ

നമ്മുടെ കള്‍ച്ചര്‍ വേറെ

നമ്മുടെ ലൈഫ്‌സ്‌റ്റൈലും കള്‍ച്ചറും വേറെയാണ്. നോര്‍മല്‍ ചുംബനങ്ങളെയല്ല പൊതുസ്ഥലത്തെ പ്രണയചുംബനങ്ങളെയാണ് ഇവിടെ സദാചാരവാദികള്‍ വിലക്കുന്നത്- മിയ പറഞ്ഞു

കല്യാണവീടാണോ മരണവീട്

കല്യാണവീടാണോ മരണവീട്

ചുംബനമെല്ലാം പൊതുസ്ഥലത്തുവെച്ച് കാണിക്കാനുള്ളതല്ല. കല്യാണവീട്ടില്‍ പെരുമാറുന്നതുപോലെ മരണവീട്ടില്‍ ചെയ്യാന്‍ കഴിയുമോ എന്നാണ് നടി ചോദിക്കുന്നത്

എന്താണ് സദാചാര ചിന്ത

എന്താണ് സദാചാര ചിന്ത

സാഹചര്യം മറന്നുള്ള പെരുമാറ്റങ്ങളെയാണ് സദാചാരചിന്ത വിലക്കുന്നതെന്ന് മിയ പറഞ്ഞു

ഇതാണോ സ്വാതന്ത്ര്യം

ഇതാണോ സ്വാതന്ത്ര്യം

സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്തും ചെയ്യാന്‍ പാടില്ലെന്നും മിയ പറഞ്ഞു.

ഫാഷന്‍ ഫ്രീക്കാണോ

ഫാഷന്‍ ഫ്രീക്കാണോ

ഈ കാണുന്നതൊക്കെ ഫാഷന്‍ ഫ്രീക്കാണെന്ന് ധരിക്കരുത്. ഇതൊക്കെ ഫോട്ടോ ഷൂട്ടിന്റെ ഭാഗമാണ്. താനൊരു പാഷന്‍ ഫ്രീക്കല്ലെന്ന് മിയ തന്നെ വ്യക്തമാക്കുന്നു.

എന്റെ ഇഷ്ടങ്ങള്‍

എന്റെ ഇഷ്ടങ്ങള്‍

വസ്ത്രങ്ങളിലും ആഭരണങ്ങളിലും റെയര്‍പീസ് നോക്കി അലയുന്ന സ്വഭാവമൊന്നും എനിക്കില്ല. സ്ഥിരം കാണുന്നതും എനിക്ക് കംഫര്‍ട്ടായതുമായ വസ്ത്രങ്ങള്‍ അണിയാനാണെനിക്കിഷ്ടം. ജീന്‍സും ടോപ്പുമാണ് എന്റെ റെഗുലര്‍ വേഷം. ഷോപ്പിങ് ക്രേസ് ഇല്ലാത്തതിനാല്‍ അമ്മയ്ക്കും ബുദ്ധിമുട്ടില്ല. പൊങ്ങച്ചത്തിനുവേണ്ടി ഒന്നും വാങ്ങിക്കൂട്ടാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+