ബേപ്പൂര്‍ സുല്‍ത്താനെ ഡിസി ആപ്പിലാക്കി
കോട്ടയം: ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് പറഞ്ഞാല്‍ ബേപ്പൂരിന്റെ മാത്രം സുല്‍ത്താനല്ല. മലയാള സാഹിത്യത്തിന്റെ തന്നെ സുല്‍ത്താനാണ്. വൈക്കത്ത് നിന്ന് ബേപ്പൂരിലെത്തി, ബേപ്പൂരിന്റെ സുല്‍ത്താനെന്ന പേരും സമ്പാദിച്ച വൈക്കം മുഹമ്മദ് ബഷീറിനെ ഡിസി ബുക്സ് ഇപ്പോഴിതാ 'ആപ്പി'ലാക്കിയിരിക്കുന്നു.
ഞെട്ടിപ്പോയോ... എന്നാല്‍ ഞെട്ടണ്ട. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന പ്രിയപ്പെട്ട എഴുത്തുകാരന്റെ കൃതികളെല്ലാം ലഭ്യമാക്കുന്ന ഒരു ഐ പാഡ് ആപ് തയ്യാറാക്കിയ കാര്യമാണ് പറഞ്ഞത്.

ഡിസി ബുക്സ് തയ്യാറാക്കിയ അപ്ലിക്കേഷന്റെ പേര് ഇങ്ങനെയാണ്...' വൈക്കം മുഹമ്മദ് ബഷീര്‍: മലയാളത്തിന്റെ സുല്‍ത്താന്‍'. ഒരു പക്ഷേ ഇപ്പോഴും മലയാളികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുന്ന കൃതികളില്‍ അധികവും ബഷീറിന്റേതായിരിക്കും. ലളിതവും ഹാസ്യം കലര്‍ന്നതുമായ ആ ആഖ്യാന ശൈലിയെ മലയാളി ഇന്നും ഏറെ സ്നേഹിക്കുന്നുണ്ട്.
ബഷീറിന്റെ സമ്പൂര്‍ണ കൃതികളും ഇ ബുക്ക് രൂപത്തില്‍ ഈ അപ്ലിക്കേഷനില്‍ ലഭ്യമാണ്. കൂടാതെ പാത്തുമ്മയുടെ ആട്, ആനപ്പൂട തുടങ്ങിയ കൃതികളുടെ ആനിമേഷനും ഉണ്ട്. ബഷീര്‍ നിഘണ്ടു, ബഷീറിന്റെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങള്‍, ബഷീറിന്റെ അപൂര്‍വ്വ ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍, ശബ്ദ രേഖകള്‍ എന്നിവയും ഈ അപ്ലിക്കേഷനില്‍ ലഭ്യമായിരിക്കും.
പക്ഷേ ഒരു പ്രശ്നമുണ്ട്. ഐ പാഡില്‍ മാത്രം ഉപയോഗിക്കാവുന്ന അപ്ലിക്കേഷനാണ് ഡിസി തയ്യാറാക്കിയിരിക്കുന്നത്. ഐട്യൂണ്‍ സ്റ്റോര്‍ വഴിയോ, ആപ്പ് സ്റ്റോര്‍ വഴിയോ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications