തെരുവു നായ്ക്കളെ കൊല്ലരുത്, സോനാക്ഷി സിന്‍ഹയുടെ അപേക്ഷ ഉമ്മന്‍ചാണ്ടി കേള്‍ക്കണം
മൃഗസ്‌നേഹികളുടെ കൂട്ടത്തില്‍ ഒരാളെ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്നിട്ടു തീരുമാനിക്കാം കേരളത്തിലെ തെരുവുനായ്ക്കളെ കൊല്ലണോ വേണ്ടയോ എന്ന്. താരങ്ങളായ രഞ്ജിനി ഹരിദാസ്, തൃഷ, വിശാല്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കു പിന്നാലെ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയും തെരുവുനായ്ക്കള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു.
സോനാക്ഷി സിന്‍ഹയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടാണ് അപേക്ഷിക്കാനുള്ളത്. തെരുവുനായ്ക്കളെ കൊല്ലരുതേ..എന്ന ഉമ്മന്‍ചാണ്ടിയോട് അപേക്ഷിച്ചിരിക്കുകയാണ് സോനാക്ഷി സിന്‍ഹ. ട്വിറ്ററിലൂടെയാണ് സോനാക്ഷിയുടെ അപേക്ഷ.

കേരളത്തിന്റെ മനുഷ്യത്വരഹിതമായ ഈ നടപടി അവസാനിപ്പിക്കണമെന്നാണ് താരത്തിന്റെ ആവശ്യം. ഈ നടപടി സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി എത്രയും പെട്ടെന്ന് ഇടപ്പെടണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്.
I request the CM of Kerala @Oommen_Chandy to stop culling stray dogs in Kerala..u should too! Go on...tell him to stop this inhuman act!
— Sonakshi Sinha (@sonakshisinha) September 4, 2015 











Click it and Unblock the Notifications