Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ കഴിഞ്ഞത് പ്രാര്‍ത്ഥിക്കുന്ന കൊലക്കേസ് പ്രതിക്കൊപ്പം;എന്റെ പത്രവാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ കീറിക്കളഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ 16 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് രാഹുല്‍ ഈശ്വര്‍. പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍ സുജിത് ഭക്തനുമായുള്ള പോഡ്കാസ്റ്റിലാണ് രാഹുല്‍ ജയിലില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചത്.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: 16 ദിവസത്തിനിടെ നാല് ജയിലുകളിലാണ് കിടന്നത്. നാലു ദിവസം പൂജപ്പുരയിലുള്ള ജില്ലാ ജയിലില്‍ നിരാഹാരം കിടന്നു. നാലു ദിവസം വെള്ളം കുടിച്ചില്ല, അഞ്ചു ദിവസം ആഹാരവും കഴിച്ചില്ല. ബോഡി വീക്കായാല്‍ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ജില്ലാ ജയിലില്‍ നിരാഹാരം കിടക്കുന്നതു കൊണ്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഞാനും ഒരു കൊലപാതക കേസിലെ പ്രതിയുമാണ് ഒരു സെല്ലില്‍ ഒരുമിച്ചു കിടന്നത്.

നല്ല ദൈവഭക്തിയുള്ള, രാത്രി ബൈബിള്‍ ഒക്കെ വായിച്ചു കിടക്കുന്ന ഒരു വ്യക്തിയാണ്. കൊലക്കേസില്‍ എങ്ങനെയാണ് ഉള്‍പ്പെട്ടതെന്നു ചോദിച്ചപ്പോള്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയാള്‍ പറഞ്ഞു. മരിക്കുമെന്ന് വിചാരിച്ചില്ലെങ്കിലും പിന്നീട് കുത്തേറ്റയാള്‍ മരിച്ചു. നാലു ദിവസം ഈ പ്രതിയുടെ കൂടെയാണ് കിടന്നത്. തറയില്‍ പായയിലാണ് കിടന്നത്. ഒരു ഷീറ്റും കിട്ടും. ജയിലില്‍ ഗോതമ്പുണ്ട ഉണ്ടെന്നത് തെറ്റിദ്ധാരണയാണ്. ചപ്പാത്തിയുണ്ട്. ഇഡലി, പുട്ട്, ഇഡ്ഡലി, ചോറ് എല്ലാമുണ്ട്. ആവശ്യത്തിലേറെ ആഹാരം ലഭിക്കും. നിരാഹാരം ആയതിനാല്‍ ഞാന്‍ ഭക്ഷണം കഴിച്ചില്ല. ബൈബിള്‍ ഉള്‍പ്പെടെ നാല് പുസ്തകങ്ങള്‍ ജയില്‍ വാസത്തിനിടെ വായിച്ചുതീര്‍ത്തു.

rahul

പ്രണയിച്ചതിന്റെ പേരില്‍ 19 വയസുള്ള പയ്യന്മാര്‍ പോക്‌സോ കേസില്‍ പെട്ട് ജയിലില്‍ കഴിയുകയാണ്. അവരുടെ കേസ് ഏറ്റെടുത്ത് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ പറ്റുമോ എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ നോക്കുന്നത്.

തറയില്‍ കിടന്ന് ജില്ലാ ജയിലില്‍ വച്ച് നല്ല നടുവേദന ഉണ്ടായി. പിന്നീട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി ചികിത്സകള്‍ നടത്തിയ ശേഷം തിരിച്ചുവന്ന് സെന്‍ട്രല്‍ ജയിലിലെ ഹോസ്പിറ്റല്‍ വാര്‍ഡില്‍ ഇട്ടു. ഇവിടെ ഒരു കട്ടില്‍ കിട്ടി. ഇവിടെ എഫ്എം റേഡിയോ ഉണ്ട്. പത്രം വായിക്കാന്‍ കിട്ടും. അവിടെ എന്റെ വാര്‍ത്തകള്‍ കീറിക്കളഞ്ഞ ശേഷമാണ് പത്രം ലഭിക്കുന്നത്. കീറിയഭാഗം കാണുമ്പോള്‍ മനസിലാകും അത് എന്റെ വാര്‍ത്തയായിരുന്നു എന്ന്.

ജയിലില്‍ ഒരുപാട് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടെ വന്ന് സെല്‍ഫി എടുത്തു. നിങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഫോട്ടോ ഇട്ടോളാം എന്നാണ് അവര്‍ പറഞ്ഞത്.

ജില്ലാ ജയില്‍ കുറച്ചുകൂടി റിലാക്‌സ്ഡ് ആയിരുന്നു. സെന്‍ട്രല്‍ ജയിലില്‍ പള്ളിയും അമ്പലവും ഒക്കെയുണ്ട്. ഒരു നിശ്ചിത സമയത്ത് അവിടെ പോകാം. ലൈബ്രറിയിലും പോയി. 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരുണ്ട്. സാങ്കേതികത്വത്തിന്റെ പേരിലാണ് അവരെ അകത്തിട്ടിരിക്കുന്നത്. അവരെ സഹായിക്കാന്‍ പറ്റുമോ എന്നാല്‍ ഇപ്പോള്‍ നോക്കുന്നത്.

പണ്ട് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത് ശരിയായ കാര്യമാണ്. ജീവിതത്തില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ജയിലില്‍ കിടക്കണം. ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു വീക്ഷണം ലഭിക്കും. ജയിലില്‍ കിടക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ വില മനസിലാകും. ജയിലില്‍ ഒരുപാട് സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്.

അതേസമയം, ദിലീപ് കേസിലേക്കു വന്നാല്‍ വിധി വായിച്ചു നോക്കിയാല്‍ മനസിലാകും ദിലീപിനെതിരെ ഒരു കടുകുമണിയോളം പോലും തെളിവില്ല എന്നത്. ഒരു ബന്ധവുമില്ലാതെയാണ് ഈ കേസിലേക്ക് ദിലീപ് വലിച്ചിഴയ്ക്കപ്പെട്ടത്. ഒരാളെ കുടുക്കണം എന്നു വിചാരിച്ചാല്‍ കുടുക്കാന്‍ ഇന്നത്തെ കാലത്ത് ഒരു പ്രയാസവുമില്ല. നട്ടെല്ലുള്ള വനിതാ ജഡ്ജി വന്നതുകൊണ്ട് മാത്രമാണ് ദിലീപിന്റെ കാര്യത്തില്‍ സത്യം വെളിയില്‍ വന്നത് - രാഹുലിന്റെ വാക്കുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+