മണി മരിച്ചതിന്‍റെ തലേ ദിവസം വീട്ടില്‍ പോയിരുന്നു, സാബു പറയുന്നു, അവനെ കിട്ടിയാല്‍ തല്ലും, ആരെ?
ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ അവതാരകനും നടനുമായി സാബുവിന്റെ പേര് പലയിടത്തും കേട്ടിരുന്നു. ചില മാധ്യമങ്ങളുടെ പേരിലും സാബുവിനെതിരെ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. വാര്‍ത്ത നിഷേധിച്ച് ചാനലുകാര്‍ രംഗത്തെത്തിയതോടെ വ്യാജന്‍മാരെ കുടുക്കാന്‍ സാബുവും സൈബര്‍ സെല്ലിനെ സമീപിച്ചിരിയ്ക്കുകയാണ്.
മണിയെ ഗുരുതരാവസ്ഥയില്‍ കണ്ടതിന്റെ തലേദിവസം സാബു ചാലക്കുടിയില്‍ എത്തിയിരുന്നെന്ന് പറയുന്നു. സാബു ഒളിവിലാണെന്ന് പോലും വാര്‍ത്ത പ്രചരിച്ചു. തനിയ്‌ക്കെതിരെ നടന്ന പ്രചാരണങ്ങള്‍ക്ക് സാബു മറുപടി നല്‍കുന്നു. മനോരമ ഓണ്‍ ലൈന് നല്‍കിയ അഭിമുഖത്തിലാണ് സാബു ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞത്.

പോയിരുന്നു
മണിച്ചേട്ടന്‍ മരിച്ചതിന്റെ തലേദിവസം ഞാനദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു.പക്ഷേ വാര്‍ത്തകളില്‍ പ്രചരിയ്ക്കുന്ന പോലെ മദ്യമൊന്നും കൊണ്ടുപോയില്ല. എന്റെ മുന്നില്‍ വച്ച് അദ്ദേഹം മദ്യപിച്ചിട്ടുമില്ല- സാബു പറയുന്നു

മടങ്ങി
പിറ്റേ ദിവസം തനിയ്ക്ക് മാര്‍ ഇവാനിയസ് കൊളെജില്‍ പരിപാടി ഉള്ളതിനാല്‍ 11 മണിയോടെ അവിടെ നിന്ന് മടങ്ങിയെന്നും ജാഫര്‍ ചേട്ടനൊക്കെ അവിടെ ഉണ്ടായിരുന്നുവെന്നും സാബു

യാതൊരു പ്രശ്‌നവുമില്ല
തനിയ്ക്ക് കലാഭവന്‍ മണിയുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും താന്‍ നിര്‍മ്മിയ്ക്കാനിരുന്ന ചിത്രം മുടക്കിയത് കലാഭവന്‍ മണിയാണെന്ന വാര്‍ത്ത വ്യാജമാണെന്നും സാബു. പൊലീസ് തന്നെ ചോദ്യം ചെയ്തു എന്ന വാര്‍ത്ത തെറ്റാണെന്നും സാബു

വ്യാജം
തനിയ്‌ക്കെതിരെ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഇത്തരം വാര്‍ത്തകള്‍ മണിയുടെ ആരാധകരെ വികാരപരമായേ സമീപിയ്ക്കൂ. അവര്‍ എന്നെ ആക്രമിച്ചാല്‍ ആര് ഉത്തരം പറയുമെന്നും സാബു ചോദിയ്ക്കുന്നു

വീട്ടില്‍ കയറി തല്ലും
വ്യാജ വാര്‍ത്ത ചമച്ചവനെ കൈയ്യില്‍ കിട്ടിയാല്‍ താന്‍ വീട്ടില്‍ കയറി തല്ലുമെന്നാണ് സാബു പറയുന്നത്

ദുബായില്‍
ദുബായില്‍ നിന്നോ മറ്റോ ആയിരിയ്ക്കും വാര്‍ത്ത ചമച്ചതെന്നും സാബു

വീട്ടിലുണ്ട്
താന്‍ മുങ്ങിയിരിയ്ക്കുകയെന്നാണ് പ്രചാരണം. കായംകുളത്തെ വീട്ടിലാണ് താനെന്നും സാബു

ഒരാള്‍ക്കും
ഇനി ഒരാള്‍ക്കും ഇത്തരം പേരുദോഷം ഉണ്ടാകരുതെന്നും സാബു.












Click it and Unblock the Notifications