കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല! ഇടുക്കിയിലെ യുവാവ് കാണിച്ചുകൂട്ടിയത്... ഒരു തെങ്ങ് മതി!

വിവാഹം കഴിക്കണം എന്ന ആവശ്യം അമ്മ അംഗീകരിക്കുന്നില്ലെന്നാണ് ഇടുക്കി മൂലമറ്റം സ്വദേശിയായ യുവാവിന്റെ പരാതി.

  • By Desk
Google Oneindia Malayalam News

തൊടുപുഴ: വിവാഹപ്രായമെത്തിയ യുവാക്കളെ പിന്നാലെ നടന്ന് വിവാഹത്തിന് നിർബന്ധിക്കുന്ന അമ്മമാരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. വിവാഹം കഴിക്കാൻ വിസമ്മതിക്കുന്ന മിക്ക യുവാക്കളും ഈ നിർബന്ധത്തിന് മുന്നിൽ മുട്ടുമടക്കുകയും ചെയ്യും. എന്നാൽ സ്വന്തം മകൻ വിവാഹം കഴിക്കരുത് ഒരമ്മ വാശി പിടിച്ചാലോ, ഇടുക്കിയിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നത്.

വിവാഹം കഴിക്കണം എന്ന ആവശ്യം അമ്മ അംഗീകരിക്കുന്നില്ലെന്നാണ് ഇടുക്കി മൂലമറ്റം സ്വദേശിയായ യുവാവിന്റെ പരാതി. എത്ര പറഞ്ഞിട്ടും അമ്മ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും ഇയാൾ പറയുന്നു. വിവാഹം വൈകിയതോടെ കഴിഞ്ഞദിവസം ഇയാൾ ഒരു കടുംകൈ ചെയ്തു. അമ്മയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഈ അറ്റകൈ പ്രയോഗം.

 മൂലമറ്റത്ത്...

മൂലമറ്റത്ത്...

ഇടുക്കി മൂലമറ്റം പുത്തോട് കാന വരയ്ക്കൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ മകൻ രഘു(35)വാണ് വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. വിവാഹം കഴിക്കണം എന്ന തന്റെ ആവശ്യത്തോട് മുഖംതിരിച്ച അമ്മയോട് വീട്ടിലെ തെങ്ങിന് മുകളിൽ കയറി ഇരുന്നാണ് രഘു പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. എത്ര പറഞ്ഞിട്ടും അമ്മ തന്റെ വിവാഹം നടത്തുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു രഘുവിന്റെ ഈ കടുംകൈ. രാവിലെ തെങ്ങിന് മുകളിൽ വലിഞ്ഞുകയറിയ യുവാവ് മണിക്കൂറുകളോളം തെങ്ങിന് മുകളിൽ ഇരിക്കുകയും ചെയ്തു.

 വിവാഹം കഴിപ്പിച്ച് തന്നാൽ...

വിവാഹം കഴിപ്പിച്ച് തന്നാൽ...

സംഭവമറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും രഘുവിന്റെ വീട്ടിലെത്തിയിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പലതും പറഞ്ഞ് രഘുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. വിവാഹം കഴിപ്പിച്ച് തന്നാൽ താഴെ ഇറങ്ങാമെന്നായിരുന്നു രഘുവിന്റെ പ്രതികരണം. ഇതിനിടെ വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. എന്നാൽ പോലീസിന്റെ അനുനയനീക്കം കൊണ്ടും രഘുവിനെ തണുപ്പിക്കാനായില്ല. വിവാഹം കഴിക്കാൻ സമ്മതിക്കാതെ താൻ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നുള്ള ഉറച്ച നിലപാടിലായിരുന്നു യുവാവ്. ഇതോടെ സുഹൃത്തുക്കളും പോലീസും എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചു.

 വല വിരിച്ച്...

വല വിരിച്ച്...

അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതിനാൽ ഏണി വച്ച് തെങ്ങിൽ കയറി രഘുവിനെ താഴെ ഇറക്കാനായിരുന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇതിനുവേണ്ട ഒരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെ തെങ്ങിന് മുകളിലിരുന്ന് രഘു തേങ്ങയും ഓലയുമെല്ലാം താഴേക്ക് വലിച്ചെറിയുകയും ചെയ്തു. എന്നാൽ രഘുവിന്റെ അഭ്യാസങ്ങൾ കാര്യമാക്കാതിരുന്ന ഫയർഫോഴ്സ് സംഘം തെങ്ങിന് മുകളിൽ കയറാൻ തീരുമാനിച്ചു. ഇതോടൊപ്പം രഘു താഴേക്ക് ചാടിയാൽ അപകടം സംഭവിക്കാതിരിക്കാൻ വലയും വിരിച്ചു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തെങ്ങിൽ കയറാൻ തുടങ്ങിയതോടെ രഘു താഴേക്ക് ചാടി.

മാനസിക പ്രശ്നങ്ങളെന്ന്...

മാനസിക പ്രശ്നങ്ങളെന്ന്...

തെങ്ങിൽ നിന്നും താഴേക്ക് ചാടിയ രഘു വലയിലേക്കാണ് സുരക്ഷിതമായി 'ലാൻഡ്' ചെയ്തത്. വലയിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് വലയിൽ നിന്ന് പുറത്തിറക്കി. മണിക്കൂറുകളോളം തെങ്ങിന് മുകളിലിരുന്ന് അവശനായതിനാൽ ഇയാളെ പിന്നീട് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് മരണപ്പെട്ട ഇയാളും അമ്മയും മാത്രമാണ് മൂലമറ്റത്തെ വീട്ടിൽ താമസിക്കുന്നതെന്നാണ് വിവരം. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നതായും ചിലർ പറയുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് വഴക്കിനിടെ ഇയാൾ അമ്മയെ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

വിവാഹനിശ്ചയം 'വ്ലോഗ്' ആക്കി ചരിത്രം സൃഷ്ടിച്ച് ഒരു മലയാളി... സുജിത് ഭക്തന്റെ വീഡിയോ വൈറല്‍വിവാഹനിശ്ചയം 'വ്ലോഗ്' ആക്കി ചരിത്രം സൃഷ്ടിച്ച് ഒരു മലയാളി... സുജിത് ഭക്തന്റെ വീഡിയോ വൈറല്‍

മകളുടെ വിവാഹ നിശ്ചയ ദിവസം പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു! നിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരതമകളുടെ വിവാഹ നിശ്ചയ ദിവസം പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു! നിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരത

സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...

English summary
i want to marry! a man created dramatic scenes in idukki.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X