• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഏറെകാലമായി നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എ. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭാഗമായി പ്രവര്‍ത്തിച്ച അദ്ദേഹം ഒറ്റയ്ക്ക് നിന്നും മല്‍സരിച്ച് ജയിച്ച് തന്റെ ജനസ്വാധീനം തെളിയിച്ചിട്ടുണ്ട്. 40 വര്‍ഷത്തോളമായി കേരള രാഷ്ട്രീയത്തില്‍ സജീവമായ പിസി ജോര്‍ജ് എന്തുകൊണ്ടാണ് ഇതുവരെ ഒരു മന്ത്രിയാകാതിരുന്നത്. അദ്ദേഹം തന്നെ അതിന് മറുപടി പറയുകയാണ്.

പക്ഷേ, മനസില്‍ ഒരു ആഗ്രഹം ഇപ്പോഴും ബാക്കിയാണെന്നും പിസി പറയുന്നു. മറ്റൊന്നുമല്ല, കേരള നിയമസഭയുടെ സ്പീക്കറാകണം എന്നതാണത്. നേരത്തെ മന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞപ്പോഴുണ്ടായ ചിലരുടെ നീക്കങ്ങള്‍ തന്നെ തഴയാന്‍ ഇടയാക്കിയെന്നും പിസി ജോര്‍ജ് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

cmsvideo
  എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam
  പൂഞ്ഞാര്‍ എന്നാല്‍ പിസി ജോര്‍ജ്

  പൂഞ്ഞാര്‍ എന്നാല്‍ പിസി ജോര്‍ജ്

  പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പിസി ജോര്‍ജിനെ മാറ്റി നിര്‍ത്തി സംസാരിക്കാന്‍ സാധിക്കില്ല. തിരിച്ചും അങ്ങനെ തന്നെ. 1980 ല്‍ ആദ്യം ജയിച്ചുകയറിയത് മുതല്‍ 2016ലും പിസി ജോര്‍ജ് ജയിച്ചത് പൂഞ്ഞാറില്‍ നിന്നു തന്നെ. ഇടതു വലതു കക്ഷികളുടെ പിന്തുണയില്ലാതെയാണ് 2016ല്‍ ജയിച്ചത് എന്ന് പറയുമ്പോള്‍ അതിനിരട്ടി മധുരമുണ്ട് എന്നര്‍ഥം.

  എനിക്ക് മന്ത്രിയാകേണ്ട, പക്ഷേ...

  എനിക്ക് മന്ത്രിയാകേണ്ട, പക്ഷേ...

  40 വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്ന പിസി ജോര്‍ജ് പക്ഷേ, ഇന്നുവരെ മന്ത്രിയായിട്ടില്ല. എല്‍ഡിഎഫിനൊപ്പവും യുഡിഎഫിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് ഏറെ നാള്‍. മന്ത്രിയാകണമെന്ന് ഇന്നുവരെ തോന്നിയിട്ടില്ലെന്ന് പിസി ജോര്‍ജ് മനസ് തുറന്നുപറയുന്നു. എന്നാല്‍ സ്പീക്കറാകാന്‍ താല്‍പ്പര്യമുണ്ടെന്നും പിസി പറയുന്നു.

  വിഎസ് അന്ന് വിളിച്ചു

  വിഎസ് അന്ന് വിളിച്ചു

  2006ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ പിസി ജോര്‍ജിനെ മന്ത്രിയാക്കാന്‍ ആലോചന നടന്നിരുന്നു. വിഎസ് തന്നെ വിളിച്ചിരുന്നുവെന്നും പിസി ഓര്‍ക്കുന്നു. എനിക്ക് മന്ത്രിയാകേണ്ട എന്നാണ് അന്ന് താന്‍ മറുപടി കൊടുത്തതെന്ന് പിസി ഓര്‍ക്കുന്നു. പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാകരുത് എന്ന് കരുതിയാണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  രണ്ടു നേതാക്കള്‍ പാരവച്ചു

  രണ്ടു നേതാക്കള്‍ പാരവച്ചു

  2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹവും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമെല്ലാം പിസി ജോര്‍ജ് മന്ത്രിയാകണം എന്ന നിലപാടിലായിരുന്നു. എന്നാല്‍ അന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പാരവച്ചു. കെഎം മാണിയും പിജെ ജോസഫും ഉള്‍പ്പെടെയുള്ളവര്‍ രണ്ടു മന്ത്രിപദവി പാര്‍ട്ടിക്ക് മതിയെന്ന് തീരുമാനിച്ചുവെന്നും പിസി ജോര്‍ജ് പറയുന്നു.

  പാണക്കാട് തങ്ങള്‍ ഇടപെട്ടു

  പാണക്കാട് തങ്ങള്‍ ഇടപെട്ടു

  പിസി ജോര്‍ജ് മന്ത്രിയാകേണ്ടെന്നും ഡെപ്യൂട്ടി സ്പീക്കറാകണമെന്നും മാണിയും ജോസഫും നിര്‍ദേശിച്ചു. തനിക്ക് ആ പദവി വേണ്ട എന്ന് പിസി ജോര്‍ജ് മറുപടി നല്‍കി. എന്നാല്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ നിര്‍ബന്ധിച്ചു. പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെ ഇടപെട്ട് ചീഫ് വിപ്പ് പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാബിനറ്റ് പദവിയാണത്. തുടര്‍ന്ന് ചീഫ് വിപ്പായി.

  ഒരു തവണ കൂടി...

  ഒരു തവണ കൂടി...

  ഇനി ഒരു തവണ കൂടി മല്‍സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മന്ത്രിപദവി ആഗ്രഹിക്കുന്നില്ല. സ്പീക്കര്‍ പദവി ആഗ്രഹമുണ്ട്. പക്ഷേ കിട്ടാന്‍ ഇടയില്ല. 40 വര്‍ഷം എംഎല്‍എ ആയിട്ടും മന്ത്രിപദവി വഹിക്കാത്ത ഒരു നേതാവും കേരള ചരിത്രത്തില്‍ ഉണ്ടാകട്ടെ എന്നാണ് പിസി ജോര്‍ജിന് ഇക്കാര്യത്തില്‍ പറയാനുള്ളത്. ദുഃഖങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

  മാപ്പ് ചോദിച്ച സംഭവം

  മാപ്പ് ചോദിച്ച സംഭവം

  ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മല്‍സരിച്ചപ്പോള്‍ ഞാന്‍ പിന്തുണച്ചു. ബിജെപിക്കുള്ള പിന്തുണ ആയിരുന്നില്ല അത്. പക്ഷേ, ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ അത് വലിയ ചര്‍ച്ചയായി. തന്നെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യമുയര്‍ന്നു. അരിശം വന്ന് ഞാനും പരുഷമായി സംസാരിച്ചു. പിന്നീട് അതില്‍ കുറ്റബോധം തോന്നി മാപ്പ് ചോദിച്ചുവെന്നും പിസി ജോര്‍ജ് പറയുന്നു.

  എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

  English summary
  I Want to be A Speaker in Kerala Assembly; PC George says before Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X