കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വക്കം മുഖ്യമന്ത്രിയായേനെ, പക്ഷേ പിന്‍മാറി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ യുഡിഎഫ് ഭരണത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം തന്നെ മുഖ്യമന്ത്രിക്കാന്‍ ആലോചനയുണ്ടായിരുന്നുവെന്ന് വക്കം പുരുഷോത്തമന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍റിനും ഇക്കാര്യത്തില്‍ താത്പര്യമുണ്ടായിരുന്നു. അന്ന് കെ കരുണാകരന്റെ പിന്തുണയും തനിക്കായിരുന്നുവെന്ന് വക്കം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് എകെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തെക്കുറിച്ചാണ് വക്കം പുരുഷോത്തമന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം അതില്‍ നിന്ന് സ്വയം പിന്‍മാറുകയായിരുന്നുവത്രെ. അന്നത് ചെയ്തില്ലായിരുന്നുവെങ്കില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും വക്കം പറഞ്ഞു.

Vakkom Purushothaman

അന്നത്തെ സാഹചര്യത്തില്‍ വക്കം മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ഫലങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് പക്ഷേ അദ്ദേഹം പറഞ്ഞിട്ടില്ല. ആന്റണിയെ താഴെയിറക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു പടയൊരുക്കം എന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. അന്ന് നിയമസഭ സ്പീക്കറായിരുന്നു വക്കം. പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ വക്കത്തിന് മന്ത്രിസ്ഥാനവും ലഭിച്ചു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും വക്കം ആഞ്ഞടിക്കുന്നുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ രീതികള്‍ ദോഷം ചെയ്തുവെന്നാണ് വിമര്‍ശനം. ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്നതിനാലാണ് അന്ന് വിമര്‍ശനം ഉന്നയിക്കാതിരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മിസോറാം ഗവര്‍ണര്‍ ആയിരുന്ന വക്കം പുരഷോത്തമന്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് രാജിവച്ച് തിരിച്ചെത്തിയിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ സജീവമാകും എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
I was considered for CM post in 2004: Vakkom Purushothaman reveals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X