Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യയുടെ പുതിയ കാമുകനെന്ന പ്രചരണം വരേയുണ്ടായി; ഇപ്പോഴും മാറാത്ത ചിലരുണ്ട്, ബിജു ധ്വനിതരംഗ് പറയുന്നു

ഈ വര്‍ഷത്തെ മലയാള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത് ബിജു ധ്വനിതരംഗിനായിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രം നഷ്ടമായ പുരസ്കാരം തൊട്ടടുത്ത വര്‍ഷം സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് സന്തോഷത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്താതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം ബിജുവിന് പുരസ്കാരം നഷ്ടമായത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ നൃത്ത സംവിധാന മികവിനാണ് പുരസ്കാരം. അമ്മയുടെ പാത പിന്തുടര്‍ന്ന് നൃത്തം കരിയറിയറാക്കിയ ബിജു സാമുഹ്യ മാധ്യമങ്ങളിലും സജീവമാണ്. നിരവധി ആരാധകരും താരത്തിനുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ബിഹൈന്‍ഡ് വുഡ്സ് ഐസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ ഇരുന്നപ്പോള്‍

ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ ഇരുന്നപ്പോള്‍ ചെയ്ത് വീഡിയോകള്‍ വൈറലായിരുന്നു. അമ്മയോടൊപ്പം ഉള്ള വീഡിയോകളാണ് കൂടുതല്‍ വൈറലായത്. വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ചെയ്തത് സെലിബ്രറ്റി ഷോകളാണ്. സ്റ്റേജ് ഷോയിലൂടെ കടന്ന് വന്ന ആളാണ്. അതില്‍ തന്നെയാണ് കൂടതലും ശ്രദ്ധിക്കുന്നത്. അതിനാല്‍ തന്നെ മിക്കവാറും നടികളുമായും നല്ല ബന്ധമുണ്ട്. എല്ലാവരുമായും ഒരു സുഹൃത്തുക്കളെപ്പോലെയാണ്. പലരും എന്റെ വീട്ടില്‍ വന്നാണ് പഠിക്കുന്നത്. ആ ഒരു ബന്ധം എല്ലാവരുമായും ഉണ്ടെന്നും ബിജു പറയുന്നു.

ഈ ഒരു ബന്ധം ഉള്ളതുകൊണ്ടാണ്

ഈ ഒരു ബന്ധം ഉള്ളതുകൊണ്ടാണ് പല നടിമാരുമായുള്ള ഡാന്‍സ് ചെയ്ത് വീഡിയോ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഷൂട്ടിന് പോയപ്പോഴാണ് ആര്യയെ കണ്ടത്. അന്ന് അവിടെ വെച്ച് ഞങ്ങള്‍ ഡാന്‍സ് ചെയ്ത ഒരു വീഡിയോ ഭയങ്കര വൈറലായി. അത് ഒട്ടും പ്ലാന്‍ഡ് ആയിരുന്നില്ല. അത് വലിയ തമാശ രീതികളില്‍ ഒക്കെയും പ്രചരിച്ചിരുന്നു. ആര്യയുടെ പുതിയ കാമുകന്‍ എന്നൊക്കെയാണ് പ്രചരിച്ചത്. ഇടയ്ക്ക് ആര്യ വിളിച്ച് എന്തേ കാമുകാ പിന്നീട് വരാണ്ടിരുന്നതൊക്കെ തമാശ രൂപേണ ചോദിച്ചിരുന്നു.

സിത്താരയും ഞാനുമായി ഒരു റീല്‍സ് ആയിരുന്നു ആദ്യം

സിത്താരയും ഞാനുമായി ഒരു റീല്‍സ് ആയിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് തരുണി എന്ന പെര്‍ഫോമന്‍സിലേക്ക് എത്തി. അതിങ്ങനെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു അവാര്‍ഡ് കൂടെ പ്രഖ്യാപിക്കുന്നത്. ഒരു ഇരട്ട ലോട്ടറി അടിച്ചത് പോലെയായിരുന്നു അത്. കൂടാതെ അമ്മ അഭിനയിച്ച കുറെ സിനിമകള്‍ ഇറങ്ങാന്‍ ഇരിക്കുന്നുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ധ്വനി തരംഗ് എന്നത് എന്റെ ഡാന്‍സ് ഗ്രൂപ്പിന്റെ പേരാണ്

യഥാര്‍ത്ഥത്തില്‍ ധ്വനി തരംഗ് എന്നത് എന്റെ ഡാന്‍സ് ഗ്രൂപ്പിന്റെ പേരാണ്. ടിവി ഷോകളിലൊക്കെ പരിപാടികള്‍ വരുമ്പോള്‍ ഒന്നുകില്‍ കൊറിയോഗ്രാഫറുടെ പോരോ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ പേരോ ആണ് കാണിക്കാറുള്ളത്. ഇത് രണ്ടും ഒരിടത്ത് വരാറില്ല. അങ്ങനെയാണ് ധ്വനി തരംഗ് എടുത്ത് എന്റെ പേരിനൊപ്പം ചേര്‍ക്കുന്നത്. അതാവുമ്പോള്‍ രണ്ടിനേയും ഒരുമിച്ച് അറിയാന്‍ സാധിക്കുന്നു. റെക്കോര്‍ഡിക്കലി ഇപ്പോഴും ബിജു സേവ്യര്‍ എന്ന് തന്നെയാണ്. എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല.

ഒരു ബഹ്റൈന്‍ ഷോയിലാണ് ഞാനും ആര്യയും തമ്മില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്

ഒരു ബഹ്റൈന്‍ ഷോയിലാണ് ഞാനും ആര്യയും തമ്മില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. അല്ലാതെ മിക്ക അവാര്‍ഡ് ഷോകളിലും കാണാറുണ്ട്. ആര്യയുടെ അടുത്ത സുഹൃത്തുകള്‍ എന്റെയും സുഹൃത്തുക്കളാണ്. അങ്ങനെ എപ്പോഴും ഒരു അടുപ്പം ഉണ്ടായിരുന്നു. എന്തെങ്കിലും ഒരു ആവശ്യം ഉണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുകയും ചെയ്യും. രാമന്റെ ഏദന്‍ തോട്ടം സിനിമ കഴിഞ്ഞപ്പോള്‍ അനുസിത്താരയെ ഞാന്‍ അങ്ങോട്ട് വിളിച്ച് പരിചയപ്പെടുകയായിരുന്നു. അതിന് ശേഷം കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.

ലക്ഷ്മി ഗോപാലസ്വാമിയെക്കുറിച്ച് പറയുകയാണെങ്കില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ലക്ഷ്മി ഗോപാലസ്വാമിയെക്കുറിച്ച് പറയുകയാണെങ്കില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ സിനിമയൊക്കെ കോളേജ് കട്ട് ചെയ്ത് പോയി കണ്ട ഒരു കാലമുണ്ടായിരുന്നു. അത് കഴിഞ്ഞ് വിനീതേട്ടനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോള്‍ പരിചയപ്പെട്ടു. പിന്നീട് അമ്മയുടെ ഷോകളിലൂടെയല്ലാം കൂടുതല്‍ അടുത്തു. വളരെ ഹ്യമര്‍ സെന്‍സുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഇന്നും കൂടെ എന്നെ വിളിച്ചിരുന്നു. കുഞ്ഞിക്കൂനന്‍ തൊട്ടാണ് നവ്യയുമായി പരിചയപ്പെടുന്നതെന്നും താരം പറയുന്നു.

Recommended Video

cmsvideo
    Bigg boss Arya got cheated on her birthday | Oneindia Malayalam
    ഡാന്‍സ് പഠിക്കുന്ന ആണുങ്ങള്‍ എല്ലാം പെണ്ണുങ്ങളെപ്പോലെയാണ്, അല്ലെങ്കില്‍ സ്ത്രൈണത

    ഡാന്‍സ് പഠിക്കുന്ന ആണുങ്ങള്‍ എല്ലാം പെണ്ണുങ്ങളെപ്പോലെയാണ്, അല്ലെങ്കില്‍ സ്ത്രൈണത കൂടുതലുള്ള ആള്‍ക്കാരാണ് എന്നുള്ള ഒരു ചിന്താഗതി കേരളത്തില്‍ പണ്ട് മുതല്‍ തന്നേയുണ്ട്. നമ്മുടെ ആള്‍ക്കാരുടെ ഒരു വിവരമില്ലായ്മയാണ് അത്. ചാന്ത്പൊട്ട് എന്ന ഒരു സിനിമ ഇറങ്ങിയ സമയത്ത് ഞാന‍് ദുബായിലായിരുന്നു. ഞാനും എന്റെൊരു സുഹൃത്തും മേയ്ക്കപ്പ് ചെയ്ത് സ്റ്റേജിന്റെ പിറകില്‍ ഇരിക്കുമ്പോള്‍ മലയാളത്തിലെ ഒരു സീനിയറായ ഗായകന്‍ വന്ന് ഞങ്ങളുടെ മുഖത്ത് നോക്കി ഇതെന്താണ് രണ്ട് ചാന്തുപൊട്ടുകളോ എന്ന് വിശേഷിപ്പിച്ചു. അത് എനിക്ക് ഭയങ്കര ഷോക്കിങ് ആയിരുന്നു. പുള്ളിയെപ്പോലുള്ള ഒരാള്‍ അങ്ങനെ പറയുമെന്ന് വിചാരിച്ചില്ല. ഇതൊന്നും എനിക്ക് അങ്ങനെ ബാധിക്കുന്ന കാര്യമല്ല. അത് അന്നുമല്ല ഇന്നുമല്ല. ഡാന്‍സ് പഠിച്ചതുകൊണ്ട് പെണ്ണായിപ്പോവും എന്നതിലൊന്നും കാര്യമില്ല. സ്ത്രൈണതയുള്ളതും അല്ലെങ്കില്‍ സെക്ഷ്യല്‍ ഓറിയന്റേഷനില്‍ വ്യത്യാസമുള്ളതുമായ ആളുകള്‍ പല മേഖലകളിലുമുണ്ട്. മുന്നെ അവരെ മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല രീതിയില്‍ തന്നെയാണ് ഇടപഴകുന്നത്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+