• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചെന്ന് നടി സനൂഷ; അനിയനെ കുറിച്ച് ഓര്‍ത്തപ്പോള്‍..

കൊച്ചി: കൊവിഡ് കാലത്ത് പലതരം പ്രയാസങ്ങളിലൂടെയാണ് നാം ഒരോരുത്തരും കടന്നു പോവുന്നത്. വിഷാദ രോഗത്തിന്‍റെ പ്രശ്നങ്ങള്‍ കോവിഡ് കാലത്ത് കൂടുതലാണെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു. ഇത്തരത്തില്‍ കൊവിഡ് കാലത്ത് താന്‍ നേരിടേണ്ടി വന്ന ഒരു അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി സനൂഷ. ഒരു യൂട്യൂബാ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് വരെ താന്‍ ചിന്തിച്ചിരുന്നെന്നും വളരെയേറെ ഭയപ്പെട്ട സമയമായിരുന്നു അതെന്നും സനുഷ പറയുന്നു.

തുടക്ക കാലഘട്ടത്തില്‍

തുടക്ക കാലഘട്ടത്തില്‍

എല്ലാ തരത്തിലും തനിക്ക് വളരേയെറെ ബുദ്ധിമുട്ടുകള്‍ നല്‍കിയ സമമായിരുന്നു കോവിഡിന്‍റെ തുടക്ക കാലഘട്ടമെന്നാണ് നടി അഭിപ്രായപ്പെടുന്നത്. വ്യക്തിപരമായും തൊഴില്‍ പരമായും ഒക്കെ പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്‍റെ ചിരി പോലും നഷ്ടമായി ഇപ്പോള്‍ അതേ കുറിച്ച് വലിയ പേടിയോടെയാണാ ആലോചിക്കുന്നത്.

ഇരുട്ടും നിശബ്ദതയും

ഇരുട്ടും നിശബ്ദതയും

എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോട് പങ്കുവെക്കുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാന്‍ വളരുകയായിരുന്നു. എങ്ങനെ ആളുകളോട് പറയും. കുടുംബത്തോട്, സുഹൃത്തുക്കളോട് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. ഡിപ്രഷൻ, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്.

വളറെയേറേ അലട്ടി

വളറെയേറേ അലട്ടി

ആ സമയങ്ങളിലൊന്നും ആരോടും സംസാരിച്ചിരുന്നില്ല. ആരോടും സംസാരിക്കാന്‍ താല്‍പര്യമില്ലായിരുന്നു. പ്രത്യേകിച്ച് ഒന്നിനോടും താല്‍പര്യവും തോന്നിയിരുന്നില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തേക്കുമെന്ന ചിന്തപോലും തനിക്കുണ്ടായി. അത്മഹത്യാ ചിന്ത എന്നെ വളറെയേറേ അലട്ടിക്കൊണ്ടിരുന്നു.

ഓടിരക്ഷപെടുക

ഓടിരക്ഷപെടുക

ഇതില്‍ നിന്ന് ഓടിരക്ഷപെടുക എന്ന ഓപ്ഷന്‍ മാത്രമാണ് മുന്നില്‍ ഉണ്ടായിരുന്നത്. ആരോടും ഒന്നും പറയാതെ ഞാന്‍ കാറെടുത്ത് പോയി. വളരെ അടുപ്പം ഉള്ള സുഹൃത്തുക്കളില്‍ ഒരാളെ മാത്രം വിളിച്ച് ഞാന്‍ അങ്ങോട്ട് പോവുകയായിരുന്നു. ഇപ്പോള്‍ ആളുകളൊക്കെ കണ്ടു കൊണ്ടിരിക്കുന്ന ചിത്രങ്ങളെല്ലാം അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരുന്നപ്പോള്‍ ഉള്ള ചിത്രങ്ങളായിരുന്നു.

ഹാപ്പിനസ് മാത്രമാണ്

ഹാപ്പിനസ് മാത്രമാണ്

ഹാപ്പിനസ് മാത്രമാണ് കാണിക്കുക പറയുക, ഉള്ളിലുള്ള പ്രശ്‌നങ്ങളെ, നമ്മള്‍ ഫേസ് ചെയ്യുന്ന പേടികളെ ആരും ചോദിക്കാറില്ല. പറയാറുമില്ല. എനിക്ക് അറിയുന്ന മിക്ക ആളുകളും ഇത്തരത്തിലുള്ള പലതരം പ്രശ്‌നങ്ങളില്‍പ്പെടുമ്പോള്‍ ഒറ്റക്കായിരുന്നു. മിക്ക ആളുകള്‍ക്കും വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. അതുപോലെ തന്നെയായിരുന്നു എനിക്കും.

ഭ്രാന്ത് ഉള്ളവരാണ്

ഭ്രാന്ത് ഉള്ളവരാണ്

ഭ്രാന്ത് ഉള്ളവരാണ് സൈക്കോളജിസ്റ്റിനിയോ സൈക്കാര്‍ട്ടിസ്റ്റിനിയോ കാണുന്നതെന്നാണ് ഭൂരിപക്ഷം ആളുകളും ഇപ്പോഴും വിചാരിച്ചു കൊണ്ടിരിക്കുന്നത്. അതൊരു മോശം കാര്യമാണെന്നാണ് ആളുകള്‍ ഇപ്പോഴും വിചാരിക്കുന്നത്. അത്തരം ആശങ്ക തനിക്കും ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വീട്ടില്‍ പറയാതെ ഞാനും ഒരു ഡോക്ടറുടെ അടുത്തേക്ക് പോയത്.

മരുന്നുകള്‍ കഴിച്ചു

മരുന്നുകള്‍ കഴിച്ചു

മരുന്നുകള്‍ കഴിച്ചു തുടങ്ങിയതിന് ശേഷം ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന ഘട്ടത്തിലാണ് വിഷയം വീട്ടില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ചെറിയ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി. നിനക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ അവര്‍ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില ഘട്ടങ്ങളില്‍ എത്തുമ്പോള്‍ എത്രയൊക്കെ നമ്മള്‍ ഫ്രീ ആയാലും അതൊന്നും നമുക്ക് ആരോടും പറയാന്‍ കഴിയില്ലെന്നും സനൂഷ പറയുന്നു.

അനിയനോട് മാത്രം

അനിയനോട് മാത്രം

ആ സമയങ്ങളിലൊക്കെ ഞാന്‍ എല്ലാ കാര്യവും തുറന്ന് പറഞ്ഞിരുന്നത് അനിയനോട് മാത്രമാണ്. ഡോക്ടറുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളൊക്കെ അവനോട് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നെ മറ്റൊന്നിലേക്കും എത്തിക്കാതെ പിടിച്ച് നിര്‍ത്തിയതിലെ ഒരു പ്രധാന ഘടകം എന്‍റെ അനിയനാണ്. ഞാന്‍ പോയാല്‍ അവനാര് എന്ന ചിന്ത വന്നപ്പോഴാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത്.

തിരിച്ചു വരാനുള്ള ശ്രമം

തിരിച്ചു വരാനുള്ള ശ്രമം

പിന്നീട് തിരിച്ചു വരാനുള്ള ശ്രമമായിരുന്നു. അതിനായി എല്ലാം ചെയ്തു. യോഗ, മെഡിറ്റേഷന്‍ ഡാന്‍സ് എല്ലാം തുടങ്ങി. യാത്രകള്‍ തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെയായിരുന്നു യാത്രകള്‍. കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ യാത്രകളൊക്കെ ചെയ്തു. അതില്‍ നിന്നും ലഭിച്ച ഏറ്റവും പ്രിയപ്പെട്ട വളരെ കുറച്ച് നിമിഷങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കു വെച്ചിട്ടുണ്ട്.

പലരും വിചാരിച്ചിരുന്നത്

പലരും വിചാരിച്ചിരുന്നത്

ഈ ചിത്രങ്ങളൊക്കെ കണ്ട് ഞാന്‍ വളരെ ഹാപ്പിയില്‍ കഴിയുന്നുവെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ നിനക്ക് എങ്ങനെ ഉണ്ട്, ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചിട്ടല്ല. അതൊക്കെയാണ് എന്റെ അനുഭവം. ഇപ്പോള്‍ മെഡിറ്റേഷന്‍ ഒന്നും ഇല്ല. രണ്ട് മൂന്ന് മാസങ്ങളായിരുന്നു ഏറ്റവും മോശം. ഇപ്പോള്‍ ഞാന്‍ എന്‍റെ ജീവിതത്തെ വീണ്ടും സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

 അഭിമാനം തോന്നുന്നു

അഭിമാനം തോന്നുന്നു

സുഹൃത്തുക്കളോടെ കുടുംബത്തോടോ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ നമുക്ക് വീട്ടുകാരോട് പറയാന്‍ പറ്റും. എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്. ബോളിവുഡ് താരം സുശാന്തിന്‍റേത് അടക്കമുള്ള മരണ വാര്‍ത്തകള്‍ കാണുമ്പോള്‍ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാന്‍ തന്നെയാണെന്ന് സങ്കല്‍പിച്ചിട്ടുണ്ടെന്നും സനൂഷ പറയുന്നു.

 മടി കാണിക്കാതിരിക്കുക

മടി കാണിക്കാതിരിക്കുക

മറ്റുള്ളവരോട് സഹായം തേടുന്നതില്‍ മടി കാണിക്കാതിരിക്കുകയെന്നതാണ് എല്ലാവരോടും പറയാനുള്ളത്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോവുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റും ഉണ്ട്. ചിലപ്പോൾ നമുക്ക് പ്രിയപ്പെട്ടവരോട് പറയാൻ പറ്റാത്ത കാര്യങ്ങൾ അപരിചിതനായ ഒരു ഡോക്റോട് നമുക്ക് പറയാൻ കഴിയും. എല്ലാവരും നമുക്ക് ഒപ്പം ഉണ്ട്, വെറുതെ പറയുന്നതല്ല-സനൂഷ അവസാനിപ്പിക്കുന്നു

കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം

cmsvideo
  Best Actor Suraj Venjaramoodu response | Oneindia Malayalam

  English summary
  i was gone through sad mental conditions; says actress sanusha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X