18 വയസുവരെ ദുബായിലായിരുന്നു, അറബിയൊക്കെ അറിയാം; ആ ഉമ്മയ്ക്ക് കലിമ ചൊല്ലിനല്‍കിയ ഡോ. രേഖ പറയുന്നു
പട്ടാമ്പി: മരണാസന്നയായ മുസ്ലിം സ്ത്രീക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു രേഖ കൃഷ്ണന്‍ എന്ന ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. മരിക്കുന്നതിന് മുമ്പ് ശഹാദത്ത് കലിമ കേൾക്കുന്നതും അതേറ്റു ചൊല്ലുന്നതും ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമ ചൊല്ലുന്നതിലൂടെ ഒരു വ്യക്തിയുടെ സ്വർഗ പ്രവേശം എളുപ്പമാകുമെന്നാണ് വിശ്വാസം. ഇതാണ് കോവിഡ് ബാധിച്ച് ഒരു ഉമ്മ മരണത്തിലേക്ക് പോവുമ്പോള്‍ ഡോ. രേഖ ചൊല്ലിക്കൊടുത്തത്.
കോവിഡ് ബാധിച്ച ആ ഉമ്മ മരണത്തിലേക്ക് പോവുമ്പോള്‍ ഉറ്റവരാരും അടുത്തുണ്ടായിരുന്നില്ല. അവരാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ കലിമ ചൊല്ലിക്കൊടുത്തേനെ. എന്നാല്‍ മരണ സമയത്ത് താന്‍ മാത്രമാണ് അവരുടെ അടുത്ത് ഉണ്ടായിരുന്നതെന്നും അതിനാലാണ് കലിമ ചൊല്ലിക്കൊടുത്തതെന്നുമാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്. പിന്നീട് തന്‍റെ സഹപ്രവര്‍ത്തകനായ മുസ്തഫയോട് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്.

പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യനാണ് ഡോ. രേഖ കൃഷ്ണൻ. അവസാന നിമിഷങ്ങളിലേക്ക് ആ ഉമ്മ അടുക്കുമ്പോള്‍ ഡോക്ടര്‍ എന്ന നിലയില്‍ അല്ല, ഒരു മനുഷ്യന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കാന്‍ തോന്നിയതെന്നും ഡോ. രേഖ വ്യക്തമാക്കുന്നു. ബന്ധുക്കളോടും പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ദുബായിലെ ജീവിതമാണ് ഇക്കാര്യത്തിലെ അറിവ് നല്‍കിയതെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. മുസ്ലീം സുഹൃത്തുക്കളുടെ വീടുകളിൽ മരണമുണ്ടായാൽ കലിമ ചൊല്ലി കൊടുക്കുന്നത് ശ്രദ്ധിച്ചിരുന്നു. അറബി അറിയാവുന്നതിനാല്‍ അത് എന്താണെന്നും മനസ്സിലായിരുന്നു. അതുകൊണ്ട് കൂടിയാണ് ആ ഉമ്മയുടെ അന്ത്യനിമിഷങ്ങളിൽ എന്തോ നിമിത്തംപോലെ അത് മനസിലേക്ക് വന്നതെന്നും രേഖ വ്യക്തമാക്കുന്നു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
18 വയസുവരെ ദുബായിലായിരുന്നു. മതപരമായ പഠനമില്ലെങ്കിലും അവിടെ എട്ടാം ക്ലാസുവരെ അറബിക് ഭാഷയും പഠിക്കാനുണ്ട്. അതുകൊണ്ട് തന്നെ അറബിയെല്ലാം അറിയാം. പിന്നെ സ്വന്തമായും പലതും പഠിച്ചെടുത്തു. പല വിശ്വാസത്തിലുള്ളവരുമായി ഇടകലര്‍ന്ന് ജീവിക്കാന്‍ കഴിഞ്ഞതിനാല്‍ അതെല്ലാം ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്‍റെ മാതാപിതാക്കള്‍ വളര്‍ത്തിയ രീതിയും അങ്ങനെയായിരുന്നു. അമ്പലത്തിൽനിന്ന് പ്രാർഥിച്ച് പുറത്തിറങ്ങിയാൽ തൊട്ടടുത്ത പള്ളിയിലേക്ക് കൂടി നോക്കി പ്രാർഥിക്കാൻ പറഞ്ഞവരാണ് മാതാപിതാക്കളെന്നും രേഖ കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications