‘യുവതിയുമായി അടുത്തത് വിവാഹിതയാണെന്ന് അറിയാതെ, അറിഞ്ഞപ്പോൾ പിൻമാറി'; ജാമ്യ ഹർജിയിൽ രാഹുൽ മങ്കൂട്ടത്തിൽ
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യ ഹർജി നൽകി. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യജമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരാതിയെന്നുമാണ് രാഹുലിൻ്റെ വാദം.യുവതിയുമായി അടുത്തത് വിവാഹിതയാണെന്ന് അറിയാതെയാണെന്നും അറിഞ്ഞപ്പോൾ തന്നെ താൻ പിൻമാറിയെന്നും രാഹുൽ ഹർജിയിൽ പറയുന്നു.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. പരാതിക്കാരി പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. ഒരുപുരുഷനൊപ്പം റൂം ബുക്ക് ചെയ്യുമ്പോൾ അതിൻ്റെ വരുംവരായ്കകളെ കുറിച്ച് ബോധ്യമുള്ള ആളാണ്. വിവാഹിതയാണെന്ന് അറിയാത്തതിനാലാണ് ബന്ധം തുടർന്നത്. എന്നാല്‍ യുവതി വിവാഹിതയാണെന്ന് അറിഞ്ഞതോടെ തന്നെ ആ ബന്ധം അവസാനിപ്പിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് രാഹുൽ ജാമ്യ ഹർജി നൽകിയത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയാല്‍ ജില്ലാ കോടതിയെ സമീപിക്കാനാണ് രാഹുലിൻ്റെ നീക്കം. അതേസമയം രാഹുലിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് നൽകും. 7 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. യുവതിയും രാഹുലും ബുക്ക് ചെയ്ത തിരുവല്ലയിലെ ഹോട്ടലിൽ രാഹുലിനെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തേക്കും. തിരുവല്ലയിലാണ് ഈ ഹോട്ടൽ. അന്നത്തെ ഹോട്ടൽ രജിസ്റ്റർ അടക്കം പോലീസ് പരിശോധിക്കും.
മാത്രമല്ല ലൈംഗിക അതിക്രമത്തിന് ശേഷം ചിത്രങ്ങൾ രാഹുൽ മൊബൈലിൽ പകർത്തിയതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ചും പോലീസ് അന്വേഷിക്കും. സാമ്പത്തിക ഇടപാടുകളെ കുറിച്ചും രാഹുലിൽ നിന്നും പോലീസ് വിശദമായി ചോദിച്ചറിയും.
പാലക്കാട് ഫ്‌ളാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടത്തിയ ചാറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫ്‌ളാറ്റ് വാങ്ങുന്നതിനായി യുവതിയെ നിര്‍ബന്ധിക്കുന്ന തരത്തിലാണ് ചാറ്റ്. 3BHK വേണോ, 2BHK പോരെയെന്ന് യുവതി ചോദിക്കുമ്പോള്‍ വാങ്ങുമ്പോള്‍ 3BHK തന്നെ വേണം എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അതാകുമ്പോള്‍ നല്ല സ്‌പേസ് ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചാറ്റിൽ പറയുന്നുണ്ട്. പാലക്കാട് ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഫ്‌ളാറ്റ് വാങ്ങാന്‍ വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ നിര്‍ബന്ധിക്കുന്നത്.. ചെരുപ്പ് വാങ്ങാൻ 10,000 രൂപയും യുകെ സന്ദർശനത്തിനായി തന്നോട് രാഹുൽ പണം ആവശ്യപ്പെട്ടിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിൽ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications