രേണു സുധിയോട് മാപ്പ് ചോദിച്ച് ദയ അച്ചു; ഇക്കാര്യം അറിഞ്ഞിരുന്നില്ല: കുറ്റബോധം തോന്നുന്നു
സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരം രേണു സുധിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം മറ്റൊരു വ്‌ളോഗറായ ദയ അച്ചു രംഗത്ത് വന്നിരുന്നു. രേണു സുധിയുടെ ക്യാമറയ്ക്ക് മുന്നിലെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ദയ അച്ചുവിന്റെ വീഡിയോ. രേണുവിന്റെ സഹതാരങ്ങളുമായുള്ള ഇടപെടല്‍ ആണ് ദയ അച്ചു വിമര്‍ശിച്ചത്. ദയ അച്ചുവിനെ പിന്തുണച്ചും വിര്‍മശിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
ഭര്‍ത്താവായ കൊല്ലം സുധിയുടെ മരണത്തിനു ശേഷമായിരുന്നു രേണു അഭിനയിക്കാന്‍ തുടങ്ങിയത്. രേണുവിന്റെ റീല്‍സുകളും ഷോര്‍ട്ട് ഫിലിമുകളും സൈബറിടത്ത് വൈറലാകുകയും ചെയ്തു. ഇതോടെ അവര്‍ക്കെതിരേയുള്ള വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂടുകയും ചെയ്തു. രേണുവിന്റെ വീഡിയോയുടെ താഴെ അധിക്ഷേപ കമന്റുകള്‍ നിറയുകയും ചെയ്തു. ഇതിനൊപ്പമാണ് ദയ അച്ചുവും രേണുവിനെ വിമര്‍ശിച്ച് വീഡിയോ ചെയ്തത്.

എന്നാല്‍ രേണുവിനെ വിമര്‍ശിച്ച് വീഡിയോ ഇട്ടതിനു പിന്നാലെ മാപ്പപേക്ഷയുമായി ദയ അച്ചു രംഗത്ത് വന്നിരിക്കുകയാണ്. രേണുവിനെക്കുറിച്ച് താന്‍ ഇട്ട വീഡിയോയില്‍ കുറ്റബോധം തോന്നുന്നുവെന്ന് ദയ അച്ചു വ്യക്തമാക്കി. രേണുവിനെകുറിച്ച് സുധി ചില കാര്യങ്ങള്‍ പറയുന്ന പഴയ ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ദയ അച്ചുവിന്റെ നിലപാട് മാറിയത്.
സുധി ജീവിച്ചിരിക്കുന്ന കാലത്തെ വീഡിയോയാണ് ദയ അച്ചു തന്റെ വീഡിയോക്കൊപ്പം ചേര്‍ത്തിരിക്കുന്നത്. ഇതില്‍ രേണു ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ടെന്ന് സുധി വെളിപ്പെടുത്തുന്നുണ്ട് പ്രസവത്തിന് പിന്നാലെയാണ് രേണുവിനെ ഡിപ്രഷന്‍ ബാധിച്ചതെന്നും സുധി പറയുന്നുണ്ട്.
രേണു ഡിപ്രഷന് മരുന്ന് കഴിക്കുന്ന കാര്യം അറിയില്ലായിരുന്നുവെന്നും അറിഞ്ഞപ്പോള്‍ വല്ലാതെ കുറ്റബോധം തോന്നി എന്നും ദയ അച്ചു പറയുന്നു. ഡിപ്രഷന്റെ അവസ്ഥ തനിക്ക് നേരിട്ടറിയാമെന്നും തന്റെ പഴയ സുഹൃത്ത് ഡിപ്രഷന്റെ പുറത്ത് തന്നെ കൊല്ലാന്‍ ശ്രമിച്ചതും ദയ വീഡിയോയില്‍ തുറന്നു പറയുന്നുണ്ട്. ഡിപ്രഷനിലൂടെ കടന്നുപോകുന്നവരുടെ മാനസികാവസ്ഥ തനിക്ക് നേരിട്ടറിയാം. അതുകൊണ്ട് തന്നെ രേണുവിന്റെ വീഡിയോയ്ക്ക് ഇനി തന്റെ ഭാഗത്തു നിന്ന് ഒരു കുറ്റപ്പെടുത്തലോ പ്രതികരണമോ ഉണ്ടാകില്ലെന്നും ദയ അച്ചു വ്യക്തമാക്കി.












Click it and Unblock the Notifications