• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേട്ടപ്പോള്‍ നടുങ്ങി; പിണറായി വിജയനെ നാല് മണിയോടെ അറസ്റ്റ് ചെയ്യുമെന്ന വിവരം കിട്ടി: പിസി ജോർജ്

Google Oneindia Malayalam News

കോട്ടയം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനേയും അറസ്റ്റ് ചെയ്തേക്കുമെന്ന വിവരം എനിക്ക് കിട്ടിയിരുന്നുവെന്ന് മുന്‍ പൂഞ്ഞാർ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായ പി സി ജോർജ്. രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായ ആ ദിവസം നാല് മണിയോടെ പിണറായി വിജയനേയും അറസ്റ്റ് ചെയ്തേക്കുമെന്നായിരുന്നു ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്രത്തില്‍ നിന്നും എനിക്ക് ലഭിച്ച വിവരം.

എന്‍ ഐ എയുടെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഉണ്ടായിരുന്നു. കേട്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. അങ്ങനെ ഒരു അറസ്റ്റ് ഉണ്ടായാല്‍ അതില്‍പ്പരം നാണക്കേട് വേറെ എന്തെങ്കിലും ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. യൂടോക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി എഫ് ഐയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ തെളിവുകള്‍

പി എഫ് ഐയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ പിണറായി വിജയനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് മനസ്സിലാക്കുന്നത്. അന്ന് അറസ്റ്റ് ഉണ്ടായില്ലെങ്കിലും അദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്തേക്കും. പോപ്പുലർ ഫണ്ട് വളരെ അപകരമായ രീതിയിലാണ് നീങ്ങുന്നതെന്ന് മൂന്ന് വർഷം മുന്നെ ഞാന്‍ പറഞ്ഞിരുന്നു. ഈ തീവ്രവാദ സംഘടനയുടെ കേന്ദ്രം ഈരാറ്റുപേട്ടയാണെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നുവെന്നും പിസി ജോർജ് അവകാശപ്പെടുന്നു.

ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്

അന്ന് ഞാനത് പറഞ്ഞപ്പോള്‍ എന്തൊക്കെ ചർച്ച

അന്ന് ഞാനത് പറഞ്ഞപ്പോള്‍ എന്തൊക്കെ ചർച്ചയായിരുന്നു. ഇപ്പോള്‍ എല്ലാവരുടേയും സൂക്കേട് തീർന്നോ? അക്കാര്യം പറഞ്ഞത് പോലെ ഇക്കാര്യവും ശരിയാവും. ഇവിടെയുള്ള 38500 മുസ്ലിങ്ങളില്‍ 500 എണ്ണം കാണും ഇത്. ബാക്കിയുള്ള 38000 നല്ല നിലയില്‍ രാജ്യസ്നേഹത്തോടെ കഴിയുന്നവരാണ്. പി എഫ് ഐ വിഷയത്തില്‍ പിറണായി വിജയനെ ചോദ്യം ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.

ഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനിഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനി

എസ് ഡി പി ഐക്കാർ ജോസഫ് സാറിന്റെ

എസ് ഡി പി ഐക്കാർ ജോസഫ് സാറിന്റെ കൈവെട്ടിയപ്പോള്‍ ജോസഫ് സാറിന്റെ കയ്യിലിരുപ്പ് മോശമാണെന്ന് പറഞ്ഞയാളാണ് ഞാന്‍. അദ്ദേഹത്തെ എനിക്ക് നല്ല രീതിയില്‍ അറിയാം. പുള്ളി അമ്മയോടും സഹോദരിമാരോടും നീതി ചെയ്തില്ലെന്ന് പരാതി എനിക്കുണ്ട്. അക്കാര്യത്തില്‍ പുള്ളിയെ ഇവിടെ വിളിച്ച് വരുത്തി ശാസിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ദൈവശിക്ഷിയെന്ന് പറഞ്ഞവനാണ് ഞാന്‍. ദൈവമാണ് ശിക്ഷിക്കേണ്ടത്. അല്ലാതെ എസ് ഡി പി ഐക്കാരല്ലാലോ.

എന്തിനാണ് എസ് ഡി പി ഐക്കാർ അദ്ദേഹത്തിന്റെ

എന്തിനാണ് എസ് ഡി പി ഐക്കാർ അദ്ദേഹത്തിന്റെ കൈ വെട്ടിയത് എന്നുള്ളത് പ്രധാനമാണ്. ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേര് ഉപയോഗിച്ചു എന്നുള്ളതാണ് വിഷയം. ക്രിസ്തുവിനെ എനിക്ക് വിശ്വാസം ഇല്ലെന്ന് പറഞ്ഞാല്‍ അവനെ കൊല്ലേണ്ട ആവശ്യം എന്താണ്. ഇത് ഇന്ത്യയല്ലേ. മുസ്ലിങ്ങള്‍ മാത്രമുള്ള ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഇതൊക്കെ നടക്കുമോയെന്നാണ് പോപ്പുലർ ഫ്രണ്ടുകാരും എസ് ഡി പി ഐയും ചിന്തിക്കേണ്ടത്.

വോട്ടിന് വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും

വോട്ടിന് വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പിറകെ പോയിട്ടുണ്ട്. നിരോധിച്ചു എന്നതിനെ ഞാന്‍ തെറ്റായി കാണുന്നില്ല. പക്ഷെ നിരോധിച്ചു എന്നുള്ളതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഒരു വലിയ രോഗമാണ് എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും. മുസ്ലിം അല്ലാത്തവരെ കൊന്നാല്‍ സ്വർഗ്ഗം കിട്ടുമെന്നൊക്കെയാണ് അവരെ പഠിപ്പിച്ച് വെച്ചിരിക്കുന്നതെന്നും പിസി ജോർജ് പറയുന്നു.

2016 വരെ അവരൊക്കെ ഇത്ര വലിയ വർഗ്ഗീയ

2016 വരെ അവരൊക്കെ ഇത്ര വലിയ വർഗ്ഗീയ സംഘടനയാണെന്ന് മനസ്സിലാവുന്നില്ല. ആ തവണത്തെ തിരഞ്ഞെടുപ്പില്‍ അവിടെ തനിച്ച് മത്സരിച്ചപ്പോള്‍ എനിക്ക് പിന്തുണ തന്നത് എസ് ഡി പി ഐ മാത്രമാണ്. നൂറ് ശതമാനം സത്യസന്ധമായ സമീപനമായിരുന്നു അവർ നടത്തിയത്. ഒരു കാശ് പോലും മേടിച്ചില്ല. എന്നാല്‍ ഇത്തവ ജയിച്ച സ്ഥാനാർത്ഥി രണ്ട് കോടി രൂപ വാങ്ങിച്ചു. 2016 ല്‍ എനിക്ക് വേണ്ടി അവരുടെ കയ്യില്‍ നിന്നും കാശ് മുടക്കിയായിരുന്നു പ്രചരണം.

മഹാരാജാസ് കോളേജിലെ അഭിമന്യൂവിനെ

ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോള്‍ ഇത് ശരിയല്ലെന്ന് സ്നേഹത്തോടെ പറഞ്ഞു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട നസറുദ്ദീന്‍ എളമരത്തോടാണ് ഇക്കാര്യം നേരിട്ട് പറഞ്ഞത്. അവരെല്ലാം ഉള്ള വേദിയില്‍ വെച്ചാണ് പറഞ്ഞത്. മഹാരാജാസ് കോളേജിലെ അഭിമന്യൂവിനെ പുറമെ നിന്ന് വന്ന എസ് ഡി പി ഐ പ്രവർത്തകരാണ് വെട്ടിക്കൊന്നത്. എന്തൊരു ക്രൂരതയാണ് ഇത്. അതുകൊണ്ടാണ് അവരുടെ പിന്തുണ ഉപേക്ഷിച്ചതെന്നും പിസി ജോർജ് വ്യക്തമാക്കുന്നു.

English summary
PFI connection; Got information that Pinarayi Vijayan will be arrested at 4:00 PM: PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X