പോരാട്ടം 'അമ്മ'യിൽ നിന്നുകൊണ്ടുതന്നെ... അവിടെ എന്ത് നടക്കുന്നെന്ന് അറിയണം: പാർവ്വതി
അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അമ്മയുടെ നയങ്ങളോടും തീരുമാനങ്ങളോടും പ്രതികരിച്ചു എന്നതിനര്‍ഥം ഇനിയൊരിക്കലും യോഗങ്ങളില്‍ പങ്കെടുക്കില്ല എന്നല്ല.
കൊച്ചി: സിനിമ സംഘടനയായ അമ്മയ്ക്കെതിരെ വീണ്ടും തുറന്നടിച്ച് ഡബ്യുസിസി അംഗങ്ങൾ. രൂക്ഷ വിമർശനങ്ങളാണ് അമ്മയ്ക്കെതിരെ നടിമാർ ഉന്നയിച്ചിരിക്കുന്നത്. രൂക്ഷ വിമർശനങ്ങൾക്കിടയിലും അമ്മയുടെ യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലായെന്ന് ഞങ്ങള്‍ പറയില്ലെന്ന് നടി പാര്‍വതി വ്യക്തമാക്കി. മെമ്പറായിരിക്കും വരെ പങ്കെടുക്കുമെന്നും ഇങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി യോഗത്തില്‍ ഇനി പങ്കെടുക്കില്ല എന്ന് ആരും കരുതേണ്ടെന്നും പാർവ്വതി പറഞ്ഞു.
മെമ്പറായിരിക്കും വരെ എന്തിന് യോഗങ്ങളിൽ പങ്കെടുക്കുന്നുവെന്നതിന്റെ വിശദീകരണവും ഡബ്ല്യസിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അവർ പറഞ്ഞു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അമ്മയുടെ നയങ്ങളോടും തീരുമാനങ്ങളോടും പ്രതികരിച്ചു എന്നതിനര്‍ഥം ഇനിയൊരിക്കലും യോഗങ്ങളില്‍ പങ്കെടുക്കില്ല എന്നല്ല. അവിടെ സംഭവിക്കുന്നത് എന്താണെന്ന് അറിയേണ്ടതുണ്ട് അതിനായി യോഗത്തില്‍ പങ്കെടുക്കും. പക്ഷെ ഇനി ഒന്നിനേയും കണ്ണടച്ച് വിശ്വസിക്കില്ലെന്ന നിലപാട് അവർ വ്യക്തമാക്കി.

അമ്മ സന്തുഷ്ട കുടുംബമല്ല
ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു. ദിലീപ് വിഷയമല്ല പ്രധാനം. അത് നിയമം നോക്കട്ടെ അമ്മയാണ് നമ്മുടെ പ്രധാനപ്പെട്ട വിഷയം. അമ്മയിലുള്ള വിശ്വാസമല്ല പോയത് നേതൃത്ത്വത്തിലുള്ള വിശ്വാസമാണ്,സംഘടനയോട് എതിര്‍പ്പില്ല. തങ്ങള്‍ എന്തിനാണോ സംഘടന ഫോം ചെയ്തത് അത് നിശ്ചയമായും നടത്തിയിരിക്കുമെന്നും പാർവ്വതി പറഞ്ഞു. അമ്മ സന്തുഷ്ട കുടുംബമല്ലെന്നും അവർ പറഞ്ഞു.

ബാബുരാജ് നടിയെ അപമാനിച്ചു
നടൻ ബാബുരാജ് അക്രമിക്കപ്പെട് നടിയെ അപമാനിച്ചെന്നും പാർവ്വതി കുറ്റപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു. ഡബ്ല്യൂസിസിയുമായി നടത്തിയ ചര്‍ച്ചയിലാണ് സംഭവമെന്ന് പാര്‍വതി പറഞ്ഞു. സിനിമാ മേഖല ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും. മുഖ്യമന്ത്രിയോട് സംസാരിച്ചതനുസരിച്ച് കമ്മിഷന്‍ രൂപീകരിക്കുമെന്നും അവർ പറഞ്ഞു.

മോഹൻലാലിനെതിരെയും രൂക്ഷ വിമർശനം..
അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഏതാനും ദിവസം മുമ്പ് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മളേനത്തില്‍ തങ്ങളെ നടിമാര്‍ എന്നാണ് പറഞ്ഞത്. അദ്ദേഹം തങ്ങളുടെ പേര് പറയാനുള്ള മാന്യത പോലും കാണിച്ചില്ലെന്നും ഡബ്ലുസിസി നടത്തിയ വാർത്താസമ്മേളനത്തിൽ നടിമാർ ആരോപിച്ചു. വെളിപ്പെടുത്തലോ രാജിയോ അല്ല തങ്ങളുടെ ലക്ഷ്യം. വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയുന്നതിന് അവസരം ഉണ്ടാകണമെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുറ്റാരോപിതനെ സംരക്ഷിക്കുന്നു...
അമ്മ സംഘടനയില്‍ ഇപ്പോഴും കുറ്റാരോപിതനുണ്ട്. പീഡനം അനുഭവിച്ച വ്യക്തി പുറത്താണ്. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചത്. യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ സിനിമാസംഘടനകള്‍ വാക്കാലെയല്ലാതെ യാതൊരു പിന്തുണയും നല്‍കിയില്ലെന്നും അവർ ആരോപിച്ചു.












Click it and Unblock the Notifications