Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ സ്ഥാനാര്‍ഥിയാകണം എന്നത് എന്റെ ആഗ്രമല്ല, പാലാക്കാരുടെ ആഗ്രഹം: മാണി

പാല: എന്ത് പ്രശ്‌നങ്ങള്‍ വന്നാലും പാലാക്കാര്‍ തന്റെ ഒപ്പം നില്‍ക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് മാണി സാര്‍. കാരണം മാണി സാര്‍ എന്തെങ്കിലും ചെയ്തിടുണ്ടെങ്കില്‍ അതിന്റെ നേട്ടം പാലാക്കാര്‍ക്കും കിട്ടിയിട്ടുണ്ടെന്നാണ് പൊതു സംസാരം.

വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് കെ എം മാണിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് താന്‍ സ്ഥാനാര്‍ഥിയായി നില്‍ക്കണം എന്നത് പാലാക്കാരുടെ ആഗ്രഹമാണെന്ന ഉത്തരം നല്‍കിയത്. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല.

KM Mani

പാര്‍ട്ടിയിലെ സ്വയം പ്രഖ്യാപിത സ്താനാര്‍ഥികള്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഒന്നോ രണ്ടോ പേരാണ്. പാര്‍ട്ടിക്കുള്ളിലെ അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് പിസി ജോര്‍ജിന്റെ ഗതിയായിരിക്കും. താന്‍ മത്സരിക്കില്ല എന്ന് പറയുന്നത് ശത്രുക്കളാണെന്നും കെ എം മാണി പറഞ്ഞു.

അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ നിന്ന് കെഎം മാണി രാജിവെച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന നിയസഭ തെരഞ്ഞെടുപ്പില്‍ മാണിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഏറെ പ്രസക്തിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+