'സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും', ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ മറിയക്കുട്ടി
ഇടുക്കി: ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ സമരം ചെയ്ത് വൈറലായ മറിയക്കുട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ബിജെപി നേതാക്കള്‍ തന്നോട് മത്സരിക്കാന്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടതായി മറിയക്കുട്ടി പറയുന്നു. അടിമാലി പഞ്ചായത്തിലാണ് മറിയക്കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുളള നീക്കം നടക്കുന്നത്.
അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനിയായ 88കാരി മറിയക്കുട്ടി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൊടുപുഴയില്‍ നടന്ന വികസിത കേരള കണ്‍വെന്‍ഷനില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
''പാര്‍ട്ടി പറയുന്നത് പോലെ താന്‍ ചെയ്യും. മത്സരിക്കാന്‍ തന്നോട് പറയുന്നുണ്ട്. പക്ഷേ അതില്‍ തീരുമാനം ആയിട്ടില്ല. മത്സരിക്കാന്‍ ആരോഗ്യക്കുറവ് അല്ലാതെ വേറെ പ്രശ്നങ്ങളൊന്നും ഇല്ല. അന്തിമ തീരുമാനം ഉടനെ ഉണ്ടാകും. സുരേഷ് ഗോപിയൊന്നും ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അത് പോലെ ചെയ്യും. പത്ത് വര്‍ഷമായി ഇവിടെ ജയിച്ച ആള് ഒന്നും ചെയ്തിട്ടില്ല''.

''ജയിക്കുമ്പോള്‍ മുഖം നോക്കി പ്രവര്‍ത്തിക്കരുത്. പാവപ്പെട്ടവരെ നോക്കണം. അവരെ തിരിച്ചറിയണം. എന്ത് വന്നാലും അവരുടെ കാര്യങ്ങള്‍ പോയി അന്വേഷിക്കണം. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരിലേക്ക് എത്തണം. പണക്കാരെ അല്ല, ദരിദ്രരെ നോക്കണം. അതാണ് പ്രധാന ആവശ്യം'', മറിയക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ അടിമാലിയില്‍ പിച്ചച്ചട്ടിയെടുത്ത് നടത്തിയ പ്രതിഷേധത്തോടെ മറിയക്കുട്ടി വാര്‍ത്തകളില്‍ നിറയുന്നത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് പല തവണ മറിയക്കുട്ടി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ മറിയക്കുട്ടിയെ പിന്തുണച്ചും രംഗത്ത് വന്നു.
സുരേഷ് ഗോപി നേരിട്ട് എത്തി മറിയക്കുട്ടിയെ കാണുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെ കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദികളില്‍ മറിയക്കുട്ടി സാന്നിധ്യമായി മാറുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എതിരെ മറിയക്കുട്ടി പ്രചാരണത്തിനും ഇറങ്ങിയിരുന്നു. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടിക്ക് കെപിസിസിയാണ് വീട് വെച്ച് നല്‍കിയത്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications