'സത്യപ്രതിജ്ഞയ്ക്ക് കാൽനടയായി പോകും, ഒരാഴ്ച എടുക്കും, ആരും ചിരിക്കേണ്ട, ഇത് 75000ത്തിലൊന്നും നില്‍ക്കില്ല'
നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് താന്‍ തന്നെ പോകുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് പിവി അന്‍വര്‍. താന്‍ ഒറ്റയ്ക്കല്ല നിയമസഭയിലേക്ക് പോവുക. നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ പോവുക. ചിലപ്പോള്‍ കാല്‍നടയായി ഒരാഴ്ച എടുത്താണ് പോവുക. ജനങ്ങളെ തനിക്ക് അറിയുന്നത് കൊണ്ടുളള ആത്മവിശ്വാസമാണിതെന്നും പിവി അന്‍വര്‍ പറഞ്ഞു.
25 ശതമാനം വോട്ട് യുഡിഎഫില്‍ നിന്ന് തനിക്ക് കിട്ടും. 35-45 ശതമാനം വോട്ട് എല്‍ഡിഎഫില്‍ നിന്നും വരും. അതല്ലാത്ത നിഷ്പക്ഷ വോട്ടുകളും കിട്ടും. വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയില്ല. പതിനായിരങ്ങള്‍ തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നുണ്ട്. 2016ല്‍ ഷൗക്കത്തിന്റെ ബൂത്തില്‍ 200 വോട്ടിനാണ് താന്‍ ലീഡ് ചെയ്തത്. ഇപ്രാവശ്യം അവിടെ ഇരട്ടിയായിരിക്കും. ഫാഷന്‍ പരേഡ് നടത്തിയിട്ടൊന്നും നിലമ്പൂരിലെ വോട്ടര്‍മാരെ പറ്റിക്കാനാകില്ല. ജനങ്ങള്‍ക്ക് നല്ല ബോധ്യം ഇക്കാര്യത്തിലുണ്ട്.

ആര്യാടന് നല്കിയ തിരഞ്ഞെടുപ്പ് പത്രപരസ്യം പോലും സിനിമാ സറ്റൈലിലാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആര്യാടന് ഷൗക്കത്ത് കഥയെഴുതാന്‍ വീണ്ടും പോകും. നല്ല ജോലിയാണ്, കഴിവുണ്ട്. അഭിനയിക്കാനും അറിയാം. സ്വരാജ് സെക്രട്ടേറിയറ്റിലേക്ക് പോകും. പുതിയ എകെജി സെന്റര്‍ നിയമസഭയിലേതിനേക്കാള്‍ സൗകര്യമുണ്ട്, പുള്ളിക്ക് ബുദ്ധിമുട്ടൊന്നും വരില്ല എന്നും പിവി അന്‍വര്‍ പരിഹസിച്ചു.
ഈ പോരാട്ടം മലയോര കര്‍ഷകര്‍ക്ക് വേണ്ടിയാണ്. 23ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം 24ാം തിയ്യതി പോരാട്ടത്തിന് തുടക്കം കുറിക്കും. ഞങ്ങള്‍ ആര്‍എസ്എസുമായി കൂട്ടുകൂടിയിട്ടുണ്ട്, ഇനിയും കൂടും എന്നാണ് സിപിഎം പറയുന്നത്. വിവാദമായാല്‍ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നു. വൈകുന്നേരം ആയപ്പോള്‍ മലക്കം മറിഞ്ഞു. ഇതാണ് അന്‍വര്‍ പറയുന്നത്. പച്ചയായ വര്‍ഗീയത ആണ് പറയുന്നത്, അന്‍വര്‍ പറഞ്ഞു.
മുതലാളി പാര്‍ട്ടിയായി സിപിഎം മാറി. അംബാനിയും അദാനിയുമാണ് പാര്‍ട്ണര്‍മാര്‍. മതവര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെ എത്തിച്ചതാണ് പിണറായിസമെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി. മുണ്ടൂരില്‍ കുമാരന് എന്ന ആളെ ആന ചവിട്ടിക്കൊന്നു. ഇന്ന് വോട്ട് ചെയ്യുന്ന ആള് നാളെ ജീവിച്ചിരിക്കുമോ എന്ന അവസ്ഥയാണ്. മനുഷ്യനേയും മൃഗങ്ങളേയും വേര്‍തിരിക്കാന്‍ ഒരു വേലി കെട്ടിത്തരണം എന്നാണ് സര്‍ക്കാരിനോട് പറയുന്നത്. അല്ലാതെ അമ്പിളി മാമനെ പിടിച്ച് തരണം എന്നൊന്നും അല്ല. മരുമോന് റീലുണ്ടാക്കാന്‍ 10 ലക്ഷം. ആന ചവിട്ടിക്കൊന്നാല്‍ 10 ലക്ഷം. ഈ ജാതി സഖാക്കളെ ആട്ടി വിടും നിലമ്പൂരിലെ ജനം. 75000 വോട്ട് പിടിക്കും എന്നാണ് താന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇന്നലത്തോടെ മനസ്സിലായി, ഇത് 75000ത്തിലൊന്നും നില്‍ക്കില്ല എന്നും അന്‍വര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും നല്ല ആത്മവിശ്വാസം ഉണ്ടെന്നും ഇടത് സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരിച്ചു. അത് ഈ നാട് പകര്‍ന്ന് നല്‍കിയതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം വര്‍ധിച്ച് വരികയായിരുന്നുവെന്നും പ്രതീക്ഷിച്ചതിലും വലിയ പിന്തുണ ഈ നാട് നല്‍കിയെന്നും സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തികഞ്ഞ വിജയ പ്രതീക്ഷയിലാണ് തങ്ങളെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ പ്രതികരണം. ചരിത്ര ഭൂരിപക്ഷത്തോടെ നിലമ്പൂര്‍ യുഡിഎഫ് തിരിച്ച് പിടിക്കും. കഴിഞ്ഞ കാലത്തൊന്നും ഇല്ലാത്ത വലിയ മാറ്റം ആളുകളില്‍ കാണുന്നുണ്ട്. അത് രാഷ്ട്രീയത്തിന് അതീതമാണെന്നും ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിന് പിന്നില്‍ വരുന്നത് എല്‍ഡിഎഫാണ്. യുഡിഎഫും എല്‍ഡിഎഫും നേരിട്ടുളള മത്സരമാണ്. സ്വതന്ത്രര്‍ക്ക് എത്ര വോട്ട് ലഭിക്കുമെന്ന് അറിയില്ല എന്നാണ് പിവി അന്‍വറിനെ കുറിച്ചുളള ചോദ്യത്തിന് ആര്യാടന് ഷൗക്കത്തിന്റെ മറുപടി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications