സിപിഎമ്മിന് പണികൊടുത്ത് ജോയ്‌സ് ജോര്‍ജ്ജ് കാലുമാറി
തൊടുപുഴ: അങ്ങനെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂടാറുന്നതിന് മുമ്പ് തന്നെ സിപിഎമ്മിന് സ്വതന്ത്രന്റെ വക പണി കിട്ടി. ഇടുക്കിയില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ജോയ്‌സ് ജോര്‍ജ്ജ് ആണ് ഇപ്പോള്‍ സിപിഎമ്മിനെതിരെ തിരിഞ്ഞിരിക്കുന്നത്.
ലോക്‌സഭയില്‍ താന്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗം ആയിരിക്കില്ലെന്നാണ് ജോയ്‌സ് ജോര്‍ജ്ജ് പറയുന്നത്. സഭയില്‍ സ്വതന്ത്ര നിലപാടെടുക്കും എന്നും ജോയ്‌സ് ജോര്‍ജ്ജ് വ്യക്തമാക്കി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധിയാണ് അഡ്വ ജോയ്‌സ് ജോര്‍ജ്ജ്. സാഹചര്യം മുതലെടുക്കാനാണ് സിപിഎം ജോയ്‌സ് ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പാര്‍ട്ടി വോട്ടുകളും സഭാവോട്ടുകളും ചേര്‍ന്നപ്പോള്‍ ഇടുക്കി ഇടതുപക്ഷം പിടിക്കുകയും ചെയ്തു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പണി നല്‍കുന്നത് സിപിഎമ്മിന് പുതിയ അനുഭവമല്ല. പണ്ട് വിഎം സുധീരനെതിരെ ആലപ്പുഴയില്‍ രംഗത്തിറക്കിയ ഡോ കെഎസ് മനോജ് പിന്നീട് കാലുമാറി കോണ്‍ഗ്രസ് ആയി.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് വെറും നാല് ദിവസത്തിനുള്ളില്‍ ഇങ്ങനെ ഒരു പണി കിട്ടുന്നത് ആദ്യമാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ചും ആചോചന നടക്കുന്നുണ്ടെന്നാണ് വിവരം. അതുകൂടിയായില്‍ സിപിഎമ്മിന് ലഭിക്കുന്ന തിരിച്ചടി പൂര്‍ണമാകും.












Click it and Unblock the Notifications