രാജിവക്കില്ലെന്ന് പിസി ജോര്‍ജ്ജ്, പുറത്താക്കിയാല്‍ ജനങ്ങളോട് പറയും
തിരുവനന്തപുരം: രാജി വക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് പിസി ജോര്‍ജ്ജ് വീണ്ടും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ അന്തിമ ചര്‍ച്ചക്കൊടുവിലാണ് പിസി ജോര്‍ജ്ജ് തന്റെ നിലപാട് ആവര്‍ത്തിച്ചത്.
തന്നെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ല- ഇതാണ് മാണിയുടെ ആവശ്യം. മാണി ഈ ആവശ്യത്തില്‍ ഞാന്ന് പിടിച്ച് നില്‍ക്കുകയാണ്. ഞാനെന്തായാലും എടുത്ത തീരുമാനത്തില്‍ നിന്ന് ഒരടി പിന്‍മാറില്ല- പിസി ജോര്‍ജ്ജ് പറഞ്ഞു.

മാണിക്ക് പിടിവാശിയാണെന്നാണ് ജോര്‍ജ്ജ് പറയുന്നത്. എട്ട് എംഎല്‍എമാരുടെ പേര് പറഞ്ഞ് മാണി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.
ഏപ്രില്‍ എട്ടിന് മാണിയുമായുള്ള പ്രശ്‌നം എന്താണെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കും. ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കും. അതിലും തീരുമാനമായില്ലെങ്കില്‍ ഏപ്രില്‍ ഒമ്പതിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ വച്ച് ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കും.
വെള്ളനെ വേണോ, കള്ളെ വേണോ എന്ന കാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്.












Click it and Unblock the Notifications