കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിന് രാജിവയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി... ധാര്‍മികതയല്ല വലുത്?

Google Oneindia Malayalam News

മലപ്പുറം: താന്‍ എന്തിന് രാജി വയ്ക്കണം എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിയ്ക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിയ്ക്കണം എന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജിവയ്‌ക്കേണ്ട ഒരു കാര്യവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ധാര്‍മികതയാണോ വലുത് മന:സാക്ഷിയാണോ വലുത് എന്ന് ചോദിച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഉത്തരം എന്തായിരിയ്ക്കും? അത് മന:സാക്ഷിയെന്നായിരിയ്ക്കും. രാജിവയ്ക്കാതിരിയ്ക്കുന്നതിന് ഉമ്മന്‍ ചാണ്ടി പറയുന്ന ന്യായം അങ്ങനെയാണ്.

എന്തിന് രാജി വയ്ക്കണം?

എന്തിന് രാജി വയ്ക്കണം?

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ രാജിവയ്ക്കുമോ എന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ ആയിരുന്നു... എന്തിന് രാജിവയ്ക്കണം!!!

തെറ്റ് ചെയ്തിട്ടില്ല

തെറ്റ് ചെയ്തിട്ടില്ല

തന്റെ മന:സാക്ഷിയ്ക്ക് മുന്നില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

ധാര്‍മികതയേക്കാള്‍ വലുത്

ധാര്‍മികതയേക്കാള്‍ വലുത്

ധാര്‍മികതയ്ക്ക് അപ്പുറത്താണ് മന:സാക്ഷിയുടെ ശക്തി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതാണ് തന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടത് ചെയ്യും

വേണ്ടത് ചെയ്യും

ഘടകകക്ഷികളുമായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച ചെയ്ത് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്തിനും തയ്യാര്‍

എന്തിനും തയ്യാര്‍

ഏത് തരത്തിലും ഉള്ള അന്വേഷണങ്ങള്‍ നേരിടാന്‍ താനും ആര്യാടന്‍ മുഹമ്മദും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന:സാക്ഷി മാത്രം മതിയോ?

മന:സാക്ഷി മാത്രം മതിയോ?

ഉമ്മന്‍ ചാണ്ടിയുടെ മന:സാക്ഷിയാണോ സത്യം എന്ന ചോദ്യം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

English summary
I Will not resign, says Chief Minister Oommen Chandy. He was reacting to the Vigilance Court order to file FIR against him in Solar Scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X