രണ്ടാമത്തെ കുട്ടിയുടെ അച്ഛനാരാണെന്ന് പറയില്ല: സരിത
തിരുവനന്തപുരം: തന്റെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് പുറത്തു പറയില്ലെന്ന് സോളാര്‍ തട്ടിരപ്പുകാരി സരിത എസ് നായര്‍. മംഗളം വാരികയില്‍ സരിത എഴുതുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പക്തിയില്‍ തന്റെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഒരു യുവ രാഷ്ട്രീയ നേതാവാണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തന്റെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് ഒരിക്കലും പുറത്തു പറയില്ലെന്നാണ് സരതി ഇപ്പോള്‍ പറയുന്നത്. അതാരാണെന്ന കാര്യം അയാള്‍ക്കറിയാമെന്നും രഹസ്യം രഹസ്യമായി ഇരിക്കട്ടെ എന്നുമാണ് സരിതയുടെ നിലപാട്.

ആദ്യത്തെ വിവാഹ ബന്ധം തകര്‍ന്ന സമയത്താണ് യുവ രാഷ്ട്രീയ നേതാവുമായി അടുപ്പം തുടങ്ങിയതെന്ന് സരിത പക്തിയില്‍ എഴുതിയിട്ടുണ്ട്. തന്റെ ജീവതത്തില്‍ സ്‌നേഹവും സന്തോഷവും ആശ്വാസവും തന്ന ആളാണ് ആ യുവ രാഷ്ട്രീയ നേതാവ് എന്നും സരിത പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് അടുപ്പം കൂടുതല്‍ തലങ്ങളിലേക്ക് വളര്‍ന്നതും താന്‍ അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതുമെന്നും സരിത വ്യക്തമാക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും ആ രാഷ്ട്രീയ നേതാവ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും സരിത പറഞ്ഞിരുന്നു.
ഈ യുവനേതാവ് ആരാണെന്ന് പുറത്തു പറയും എന്നാണ് സരിത നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് രഹസ്യമായിരിക്കട്ടെ എന്നാണ് സരിതയുടെ നിലപാട്. അതേ സമയം സോളാര്‍ സ്വപ്‌നങ്ങള്‍ എന്ന സിനിമ നിര്‍മിക്കുന്നയാളെ താന്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണം തെറ്റാണെന്നും സരിത പറഞ്ഞു.












Click it and Unblock the Notifications