Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കോഴയില്‍ ഇടതുസമരം പോരെന്ന് പിസി ജോര്‍ജ്ജ്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകുമെന്ന സൂചന നല്‍കി വീണ്ടും പിസി ജോര്‍ജ്ജ്. തനിക്ക് പ്രതിപക്ഷത്തിരിക്കാനാണിഷ്ടമെന്നാണ് പിസി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞത്.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കെഎം മാണിയാണെന്ന് ജോര്‍ജ്ജ് ആവര്‍ത്തിച്ചു. പാര്‍ട്ടി ഇപ്പോഴും നടുക്കടലില്‍ തന്നെയാണ്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ മാണി തന്നെ വിചാരിക്കണം എന്നും ജോര്‍ജ്ജ് പറയുന്നു.

PC George

ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കും നല്‍കാന്‍ താന്‍ തയ്യാറാണ്. അത് ആര്‍ക്കും വേണ്ടാത്ത ഒരു സ്ഥാനമാണ്. എന്നാല്‍ എംഎല്‍എ സ്ഥാനം അങ്ങനെയല്ല, അത് രാജിവക്കണമെങ്കില്‍ പൂഞ്ഞാറിലെ ജനങ്ങള്‍ തന്നെ പറയണം എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ബാര്‍ കോഴ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ സമരം പോര എന്നാണ് ജോര്‍ജ്ജിന്റെ അഭിപ്രായം. പക്ഷേ ബാര്‍ കോഴയില്‍ സത്യം തെളിയിക്കാനുള്ള സാഹചര്യം കോടതിയില്‍ പോയിട്ടാണെങ്കിലും അവര്‍ ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ജോര്‍ജ്ജ്. കോഴ കേസിന്റെ കുറ്റപത്രത്തില്‍ കെഎം മാണിയുടെ പേരുണ്ടാവില്ലെന്നും പിസി ജോര്‍ജജ് പറയുന്നു.

ഇടതുമുന്നണിയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജോര്‍ജ്ജ് പറയുന്നില്ല. എന്നാല്‍ തന്റെ കൂടെയുള്ള സംഘടനകളെയെല്ലാം ചേര്‍ത്ത് ഒരു ഫോറം രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തന്നെ നില്‍ക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+