കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗുകാരനല്ല, താന്‍ സിപിഎം അനുഭാവിയെന്ന് ഫായിസ്, കള്ളവോട്ട് ചെയ്തിട്ടില്ല

Google Oneindia Malayalam News

കണ്ണൂര്‍: താന്‍ സിപിഎം അനുഭാവിയാണെന്ന് കള്ളവോട്ട് വിവാദത്തില്‍ ആരോപണ വിധേയനായ വോട്ടര്‍ മുഹമ്മദ് ഫായിസ്. കാസര്‍ഗോഡ് മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂരിലെ കല്യാശേരി പുതിയങ്ങാടി 69ാം ബൂത്തിലെ വോട്ടറാണ് ഇയാള്‍. മുസ്ലിം ലീഗുകാരന്‍ എന്നാണ് ഇതുവരെ ഇയാളെ പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍ താന്‍ സിപിഎം അനുഭാവിയാണെന്ന് ഫായിസ് മീഡിയ വണ്‍ ചാനലിനോട് പറഞ്ഞു.

Ev

70ാം നമ്പര്‍ ബൂത്തില്‍ ക്യൂ നിന്നത് ഓപ്പണ്‍ വോട്ട് ചെയ്യാനാണ്. ഓപ്പണ്‍ വോട്ടിനെ കുറിച്ച് അന്വേഷിക്കാന്‍ ക്യൂ നിന്നു. എന്നാല്‍ വോട്ട് ചെയ്തില്ല. മുമ്പ് ലീഗ് പ്രവര്‍ത്തകനായിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വര്‍ഷങ്ങളായി ലീഗുമായി സഹകരിക്കുന്നില്ല. നിലവില്‍ സിപിഎം അനുഭാവിയാണ്. ആരോപണം നിയമപരമായി നേരിടുമെന്നും ഫായിസ് പറഞ്ഞു.

പുതിയങ്ങാടി ബൂത്തില്‍ കള്ളവോട്ട് നടന്നതായി കാസര്‍ഗോഡ് കളക്ടര്‍ അറിയിച്ചു. ബൂത്തിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തു. ബൂത്തിലുണ്ടായുരുന്ന ഏജന്റുമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്ന ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. ആഷിഖ്, ഫായിസ് എന്നിവരാണ് സംശയനിഴലിലുള്ളത്. ഇരുവരെയും കളക്ടര്‍ വ്യാഴാഴ്ച വിളിപ്പിച്ചിട്ടുണ്ട്.

വാരണാസിയില്‍ മഹാസഖ്യത്തിന് ഞെട്ടല്‍; സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി, ഇനി കോണ്‍ഗ്രസ് മാത്രംവാരണാസിയില്‍ മഹാസഖ്യത്തിന് ഞെട്ടല്‍; സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി, ഇനി കോണ്‍ഗ്രസ് മാത്രം

കാസര്‍ഗോഡ് മണ്ഡലത്തില്‍ വരുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയാണ് ആദ്യം ഉയര്‍ന്നത്. ആലപ്പുഴയിലും മാവേലിക്കരയിലും ഇടുക്കിയിലും കള്ളവോട്ട് നടന്നുവെന്നാണ് പുതിയ ആരോപണം.

കള്ളവോട്ട് ചെയ്തുവെന്ന് ബോധ്യമായാല്‍ കടുത്ത നടപടിയുണ്ടാകും. തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ ലഭിക്കുക. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ജാമ്യമില്ലാ കുറ്റമായാണ് കേസ് പരിഗണിക്കുക.

English summary
I am not Muslim League, Says Faiz in Bogus Vote issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X