ഞാന്‍ ഐസിയുവിലാണ്, നടന്‍ ജിഷ്ണു തന്റെ രോഗത്തെക്കുറിച്ച് പറയുന്നതിങ്ങനെ
ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടന്‍ ജിഷ്ണു രാഘവന്‍ പ്രേക്ഷകരോട് സംസാരിക്കുന്നു. ഞാന്‍ ഇപ്പോള്‍ ആശുപത്രിയിലെ ഐസിയുവിലാണ്. എന്നാല്‍, ആരും ഭയപ്പെടാന്‍ മാത്രമായി ഒന്നുമില്ലെന്നും ജിഷ്ണു പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജിഷ്ണു തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്.
മരണത്തിന് തോറ്റു കൊടുക്കില്ല എന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ജിഷ്ണു ഇപ്പോഴും. ജിഷ്ണുവിനെ പോലുള്ള ആളുകളാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് മാതൃകയാകുന്നത്. ആശുപത്രിയും ഐസിയുവും തനിക്കൊരു വീടു പോലെയാണെന്നാണ് ജിഷ്ണു പങ്കുവയ്്ക്കുന്നത്. ക്യാന്‍സര്‍ രോഗത്തില്‍ വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്ന ജിഷ്ണു ആശുപത്രി കിടക്കയില്‍ നിന്നും വളരെ പോസറ്റീവായ വാക്കുകളാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

ജിഷ്ണുവിന്റെ വാക്കുകള്‍ വായിക്കുമ്പോള്‍ പ്രേക്ഷകരുടെ കണ്ണു നിറയും. രോഗത്തിന്റെ അങ്ങേയറ്റം എത്തിയപ്പോഴും ജിഷ്ണു ചിരിക്കുകയാണ്. ചിരിക്കുന്ന ഒരു രോഗിയെ കാണുന്നത് വളരെ നല്ലതാണെന്നാണ് ഡോക്ടര്‍ തന്നോട് പറഞ്ഞതെന്ന് ജിഷ്ണു പറയുന്നു.
Being positive and always smiling makes a lot of difference.. Im in I C U now , nothing to worry this is kind of my...
Posted by Jishnu Raghavan onMonday, March 7, 2016
ജിഷ്ണുവിന്റെ പ്രതീക്ഷയും സന്തോഷവും ചികിത്സയ്ക്ക് നല്ല മാറ്റം വരുത്താന്‍ സാധിക്കുന്നുണ്ടെന്നാണ് പറയുന്നത്. നേഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും തന്നെ ചികിത്സിക്കാന്‍ ഊര്‍ജം നല്‍കുന്നതാണ് ജിഷ്ണുവിന്റെ ചിരി. ചിരി ഒരു ഇന്ദ്രജാലമാണെന്നും ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications