കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ് താനെന്ന് അരുന്ധതി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: അഭിപ്രായ പ്രകടനം നടത്തി വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ് ചുംബനസമര നായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി. ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ എന്നു ചോദിച്ച അരുന്ധതിയെ സോഷ്യല്‍ മീഡിയ അയ്യപ്പമാഹാത്മ്യം വരെ പഠിപ്പിച്ചു. എന്നിട്ടും അരുന്ധതിയുടെ പ്രതിഷേധം തീര്‍ന്നില്ല. വാളെടുക്കുന്ന വിമര്‍ശകരോട് അരുന്ധതിക്ക് ഒട്ടേറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.

ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. 'ഞാന്‍ ബ്രാഹ്മണിസത്തിന് എതിരല്ല. ബ്രാഹ്മണരുടെ വിശ്വാസങ്ങളെയാണ് എതിര്‍ക്കുന്നത്'. ഒരു മതത്തോടും താന്‍ എതിരല്ലെന്നും അവരുടെ വിശ്വാസങ്ങളെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും അരുന്ധതി പറയുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെതിരെ പ്രതികരിച്ചതും ഇതേ നിലപാടില്‍ ഉറച്ചു കൊണ്ടാണ്.

ചുംബന സമരത്തെക്കുറിച്ചും, രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ചും അരുന്ധതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ് താനെന്നും അരുന്ധതി പറയുകയുണ്ടായി. ജനിച്ച വീടും ബന്ധുക്കളും ജാതിയും എന്നെ പുറത്താക്കി. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവളാണെന്നും അരുന്ധതി തുറന്നടിക്കുന്നു.

വീണ്ടും വിവാദ പോസ്റ്റ്

വീണ്ടും വിവാദ പോസ്റ്റ്

ഒരു മതത്തിനും താന്‍ എതിരല്ലെന്ന് അരുന്ധതി പറയുന്നു. ഓരോരുത്തരുടെയും വിശ്വാസങ്ങളോടാണ് തന്റെ പ്രതിഷേധം. ജനിച്ചു വീഴുന്ന ജാതിയും നിറവും ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ലെന്നും അരുന്ധതി ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ വെളുത്ത ശരീരം ആഘോഷിക്കപ്പെട്ടു

ശരീരത്തിന്റെ രാഷ്ട്രീയം കൂടുതല്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ചുംബന സമരം മുതല്‍ക്കാണ്. എന്റെ വെളുത്ത ശരീരം ആഘോഷിക്കപ്പെട്ടെന്നും അരുന്ധതി പറയുന്നു. എന്റെ വെളുത്ത ശരീരത്തിന് കിട്ടിയ ദൃശ്യത എന്റെ തെറ്റാണോയെന്നും താരം ചോദിക്കുന്നു.

എന്റെ വെളുത്ത ഉമ്മകള്‍

എന്റെ വെളുത്ത ഉമ്മകള്‍

അരുന്ധതിയുടെ വെളുത്ത ഉമ്മകള്‍ വിജയം തന്നെയാണെന്ന് പറയുന്നു. എന്റെ നിറം എന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും അരുന്ധതി കുറിക്കുന്നു.

രോഹിത് വെമുലയുടെ ആത്മഹത്യ

രോഹിത് വെമുലയുടെ ആത്മഹത്യ

രോഹിത്തിന്റെ മരണം നടുക്കവും കുറ്റബോധവും സൃഷ്ടിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് താനെന്ന് അരുന്ധതി പറയുന്നു. ഇതില്‍ അഭിപ്രായം പറയരുതെന്നും മാറി നില്‍ക്കണമെന്നും ചിലര്‍ എന്നോട് ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ എന്റെ അടുത്തേക്ക് വരുന്നത് ഞാന്‍ ക്ഷണിച്ചിട്ടല്ല. എന്നെ ബിംബമാക്കാന്‍ അവര്‍ക്ക് ലക്ഷ്യം ഉള്ളതുകൊണ്ടല്ലേയെന്നു അരുന്ധതി ചോദിക്കുന്നു.

മാധ്യങ്ങളെക്കുറിച്ച്

മാധ്യങ്ങളെക്കുറിച്ച്

മാധ്യമങ്ങള്‍ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. ആ ദൃശ്യതയ്ക്ക് കാരണം സവര്‍ണ ശരീരം മാത്രമല്ല, സവര്‍ണ ശരീരങ്ങള്‍ക്ക് എണ്ണത്തില്‍ പഞ്ഞമുണ്ടായിട്ടല്ല, കൃത്യമായ രാഷ്ട്രീയവും നലപാടുകളും ഉള്ളതുകൊണ്ടാണെന്നും അരുന്ധതി പറയുന്നു.

രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തി

രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തി

അരുന്ധതിക്ക് ഇടതുപക്ഷ ചായ്‌വാണെന്ന് പലരും എഴുതി. എന്നാല്‍ ഞാന്‍ പാര്‍ട്ടിയുടെയോ എസ്എഫ്‌ഐയുടെയോ ഓദ്യോഗിക ഭാരവാഹിയല്ല. ആ ടാഗില്‍ ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. എന്നു കരുതി ഞാന്‍ പറയുന്നതെല്ലാം ഇടതുപക്ഷ ഏറ്റെടുക്കല്‍ ആകുമോയെന്നും അരുന്ധതി ചോദിക്കുന്നു.

മിണ്ടിയാല്‍ ഹൈജാക്കിംഗ്

മിണ്ടിയാല്‍ ഹൈജാക്കിംഗ്

ഇടതുപക്ഷം സംസാരിച്ചാല്‍ ഏറ്റെടുക്കല്‍, മറ്റൊരാള്‍ സംസാരിച്ചാല്‍ ഐക്യദാര്‍ഡ്യം. ഞാന്‍ നേരിടുന്നത് തന്നെയാണ് ഇടതുപക്ഷവും നേരിടുന്നത്. മിണ്ടിയാല്‍ ഹൈജാക്കിംഗ്, മിണ്ടാതിരുന്നാല്‍ ബ്രാഹ്മണിക്കല്‍.

വിചാരണ ചെയ്തു

വിചാരണ ചെയ്തു

കാരണം പോലും ഇല്ലാതെ തന്നെ വിചാരണ ചെയ്തുവെന്നും അരുന്ധതി പറയുന്നു. ചോദ്യം ചെയ്യപ്പെട്ടത് എന്റെ രാഷ്ട്രീയത്തിന്റെ ആത്മാര്‍ഥതയെയാണ്.

എല്ലാത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവള്‍

എല്ലാത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവള്‍

ജനിച്ച വീടും ബന്ധുക്കളും ജാതിയും എന്നെ പുറത്താക്കി. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവളാണെന്നും അരുന്ധതി തുറന്നടിച്ചു.

വേശ്യയായി മുദ്രകുത്തി

വേശ്യയായി മുദ്രകുത്തി

'കേരളത്തിലെ ഭൂരിപക്ഷം ആണുങ്ങളും വേശ്യയായി കാണുന്നവളാണ് ഞാന്‍. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിരന്തരം സ്വന്തം ഇന്‍ബോക്‌സില്‍ കാണേണ്ടി വരുന്നവള്‍'. അരുന്ധതി ഫേസ്ബുക്കില്‍ കുറിക്കുന്നു.

സൈബര്‍ റേപ്പ്

സൈബര്‍ റേപ്പ്

ഒന്നരവര്‍ഷമായി ഏറെക്കുറേ എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ് താനെന്നും അരുന്ധതി പറയുന്നു. ചന്തപ്പെണ്ണിന് കിട്ടുന്ന ശ്രദ്ധ മാത്രമാണ് തനിക്കുള്ളത്.

മാനസികമായി പീഡിപ്പിച്ചു

മാനസികമായി പീഡിപ്പിച്ചു

ഇത്രയൊക്കെ മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടും വെറും സവര്‍ണ ശരീരം മാത്രമാക്കി എന്റെ രാഷ്ട്രീയത്തെ ചുരുക്കിയിട്ടും എല്ലാ പകലും രാത്രിയും ഞാന്‍ സമരത്തിലുണ്ടായിരുന്നു. വേദനിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാന്‍ ഒരു മനുഷ്യജീവി ആയാല്‍ മതിയെന്നും അരുന്ധതി കുറിക്കുന്നു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
actress arundhathi facebook post talk about religions. iam not against brahmins, iam against the spirit of brahminism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X