ഐഎഎസ് ഉദ്യോഗസ്ഥയോടും നോക്കുകൂലി; സിഐടിയു നേതാവിനെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: ജോലി ചെയ്തില്ലെങ്കിലും കൂലി കിട്ടണമെന്നാഗ്രഹിക്കുന്ന തൊഴിലാളി സംഘടനാ നേതാവ് നോക്കുകൂലി പ്രശ്നത്തില്‍ അറസ്റ്റില്‍. സി.ഐ.ടി.യു കേശവദാസപുരം യൂണിറ്റ് കണ്‍വീനര്‍ മുരളിയാണ് അറസ്റ്റിലായത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നോക്കുകൂലി ആവശ്യപ്പെട്ട് അനുപമയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റം കിട്ടിയ ഉദ്യോഗസ്ഥയാണ് അനുപമ. ജോലിമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 26ന് വീട്ടു സാധനങ്ങളുമായി കേശദാസപുരത്തെ വാടകവീട്ടിലേക്ക് താമസം മാറി. വാഹനത്തില്‍ കൊണ്ടുവന്ന വീട്ടു സാധനങ്ങള്‍ ഇറക്കികഴിയുമ്പോഴാണ് പതിവുപോലെ നോക്കുകൂലി ആവശ്യവുമായി ലോഡിംഗ് തൊഴിലാളികളെത്തിയത്.

എന്നാല്‍ വീട്ടു സാധനങ്ങള്‍ക്ക് നോക്കുകൂലി തരാന്‍ സാധ്യമല്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥ. നോക്കുകൂലി വാങ്ങിക്കുമെന്ന് സിഐടിയു നേതാക്കളും ഉറപ്പിച്ചു. മുഖ്യമന്ത്രിയായാലും നോക്കു കൂലി വാങ്ങുമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി പലവട്ടം അനുപമയുടെ വീട്ടിലെത്തി പണം അവശ്യപ്പെട്ടെങ്കിലും അവര്‍ പണം നല്കാന് തയ്യാറായില്ല.
കഴിഞ്ഞദിവസം പണം ആവശ്യപ്പെട്ട് ഇവര്‍ വീണ്ടും വീട്ടിലെത്തി. പണം നല്‍കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ അനുപമ ഡിസിപി അജിതാ ബീഗത്തിന് പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയും മുരളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications