കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസ് ഉദ്യോഗസ്ഥയോടും നോക്കുകൂലി; സിഐടിയു നേതാവിനെ അറസ്റ്റു ചെയ്തു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ജോലി ചെയ്തില്ലെങ്കിലും കൂലി കിട്ടണമെന്നാഗ്രഹിക്കുന്ന തൊഴിലാളി സംഘടനാ നേതാവ് നോക്കുകൂലി പ്രശ്‌നത്തില്‍ അറസ്റ്റില്‍. സി.ഐ.ടി.യു കേശവദാസപുരം യൂണിറ്റ് കണ്‍വീനര്‍ മുരളിയാണ് അറസ്റ്റിലായത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നോക്കുകൂലി ആവശ്യപ്പെട്ട് അനുപമയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റം കിട്ടിയ ഉദ്യോഗസ്ഥയാണ് അനുപമ. ജോലിമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 26ന് വീട്ടു സാധനങ്ങളുമായി കേശദാസപുരത്തെ വാടകവീട്ടിലേക്ക് താമസം മാറി. വാഹനത്തില്‍ കൊണ്ടുവന്ന വീട്ടു സാധനങ്ങള്‍ ഇറക്കികഴിയുമ്പോഴാണ് പതിവുപോലെ നോക്കുകൂലി ആവശ്യവുമായി ലോഡിംഗ് തൊഴിലാളികളെത്തിയത്.

anupama

എന്നാല്‍ വീട്ടു സാധനങ്ങള്‍ക്ക് നോക്കുകൂലി തരാന്‍ സാധ്യമല്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥ. നോക്കുകൂലി വാങ്ങിക്കുമെന്ന് സിഐടിയു നേതാക്കളും ഉറപ്പിച്ചു. മുഖ്യമന്ത്രിയായാലും നോക്കു കൂലി വാങ്ങുമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി പലവട്ടം അനുപമയുടെ വീട്ടിലെത്തി പണം അവശ്യപ്പെട്ടെങ്കിലും അവര്‍ പണം നല്‍കാന്‍ തയ്യാറായില്ല.

കഴിഞ്ഞദിവസം പണം ആവശ്യപ്പെട്ട് ഇവര്‍ വീണ്ടും വീട്ടിലെത്തി. പണം നല്‍കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ അനുപമ ഡിസിപി അജിതാ ബീഗത്തിന് പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയും മുരളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

English summary
IAS officer TV Anupama complaint CITU leader Murali arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X